പോസ്റ്റുകള്‍

ഫെബ്രുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളുടെ അറിവനുഭവത്തിന് പുതിയ ഭാഷ്യം

ഇമേജ്
ഭാഷാപരമായ തനിമ നിലനിര്‍ത്താനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷങ്ങളായ, ദുര്‍ബലരില്‍ ദുര്‍ബലരായ ചില വിഭാഗങ്ങള്‍ക്ക് ഇത്തരം അവകാശങ്ങളൊന്നും അനുവദിച്ചു കിട്ടാറില്ല. മിക്കപ്പോഴും അവര്‍തന്നെയും അതെക്കുറിച്ചൊക്കെ ആലോചിക്കാന്‍ പോലും കഴിയുന്ന സ്ഥിതിയിലായിരിക്കണമെന്നുമില്ല. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പക്ഷെ വളരെ വലുതാണ്. ഇത്തരം വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ഭാഷാപരമായ വലിയ പ്രതിബന്ധങ്ങളുണ്ടാകും. തങ്ങളുടെ സാംസ്‌കാരിക ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു ഭാഷയെ -അത് മുഖ്യധാരാ ഭാഷയാണ് എന്ന ഒരേയൊരു കാരണം കൊണ്ട്- പിന്‍പറ്റാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇതൊരു വലിയ സാമൂഹ്യപ്രശ്‌നം തന്നെയാണെന്ന ബോധത്തിലേക്ക് നമ്മുടെ രാഷ്ട്രീയ-സാമൂഹിക നേതൃത്വങ്ങള്‍ എത്തിയിട്ടുണ്ട്. ഗോത്രവര്‍ഗക്കാരെ പഠിപ്പിക്കാന്‍ അവരുടെ ഭാഷ സംസാരിക്കുന്നവരെ ഏര്‍പ്പാടാക്കുകയും അവരുടെ ഭാഷയില്‍ തന്നെ ബോധനം നടത്താനുള്ള സൗകര്യമൊരുക്കുകയും ചെയ്യുകയെന്ന ആലോചനയില്‍ നിന്നാണ് 'ഗോത്രബന്ധു' എന്ന പദ്ധതി രൂപം കൊള്ളുന്നത്. അധ്യാപക യോഗ്യതയുള്ള പട്ടികവര

പവര്‍കട്ടില്ലാത്ത കേരളം; പ്രകാശം പരത്തി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ

ഇമേജ്
ജലവൈദ്യുതിയെ മാത്രം കാര്യമായി ആശ്രയിച്ചിരുന്ന കേരളത്തിന് വൈദ്യുതി ക്ഷാമം വലിയൊരു തലവേദന തന്നെയായിരുന്നു. പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഈ കുറവുകളെ നാം നികത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്ത് നിന്ന് വൈദ്യുതി ഇങ്ങോട്ട് എത്തിക്കുക എന്നത് ചെലവേറിയതും വലിയ പ്രസരനഷ്ടത്തിനിടയാക്കുന്നതുമാണെങ്കിലും മറ്റു പോംവഴികളൊന്നും നമുക്കു മുമ്പിലുണ്ടായിരുന്നില്ല. എന്നാല്‍ ഈ അധികഭാരം വലിയ തോതില്‍ കുറക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം അവഗണിക്കപ്പെട്ടു കിടപ്പുണ്ടായിരുന്നു. അതാണ് 148.3 കിലോമീറ്റര്‍ ദൂരമുള്ള ഇടമണ്‍-കൊച്ചി 400 കെ.വി പവര്‍ ഹൈവെ. പതിറ്റാണ്ടിലേറെ കാലം മുടങ്ങിക്കിടന്ന ഈ പദ്ധതി 2019 നവംബറില്‍ കമ്മീഷന്‍ ചെയ്തതോടെ കേരളം പവര്‍ കട്ട് മുക്തമായി മാറി. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും ഈ വഴിയിലൂടെ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള വഴിയുമൊരുങ്ങി. ഉദുമല്‍പേട്ട്-പാലക്കാട് പാതയെ കൂടുതല്‍ ആശ്രയിക്കാതെ തന്നെ ലാഭകരമായി ഇപ്പോള്‍ വൈദ്യുതി പുതിയ പായതിയിലൂടെ എത്തിക്കുന്നു.  ഈ പുതിയ പവര്‍ ട്രാന്‍സ്മിഷന്‍ ശൃംഖല സംസ്ഥാനത്തിന്റെ ഊര്‍ജ്ജ ഇറക്കുമതി ശേഷിയെ 800 മെഗാവാട്ട് ശക്തിപ്പെടുത്തി. അയല്‍ സംസ്

ഭക്ഷ്യഭദ്രതയും സുതാര്യതയും ഉറപ്പാക്കി പൊതുവിതരണ രംഗത്തെ മാറ്റങ്ങള്‍

ഇമേജ്
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ പൊതുവിതരണ സംവിധാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സമ്പന്നരായവരും പുറത്തെ വിപണിയില്‍ നിന്ന് കൊള്ളവില കൊടുക്കാതെ വാങ്ങുന്ന ഭക്ഷ്യസാധനങ്ങളില്‍ പൊതുവിതരണ സംവിധാനത്തിന്റെ ഇടപെടല്‍ തീര്‍ച്ചയായുമുണ്ട്. എന്നാല്‍, മുന്‍കാലത്ത് നേരിട്ട് റേഷന്‍കടകളെ ആശ്രയിക്കാതിരുന്ന ഇടത്തരക്കാരും ഉയര്‍ന്ന വരുമാനമുള്ള ഇടത്തരക്കാരുമെല്ലാം ഇപ്പോള്‍ റേഷന്‍കടകളിലേക്ക് സങ്കോചമില്ലാതെ കടന്നുചെല്ലുന്നുണ്ടെന്ന് അറിഞ്ഞാലോ. ഇതൊരു അതിശയോക്തിയല്ല. ഗുണനിലവാരമുള്ള സേവനം ലഭിക്കുന്നിടത്തേക്ക് എല്ലാ വിഭാഗമാളുകളും കടന്നുചെല്ലും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ റേഷന്‍കടകളില്‍ വന്നിട്ടുള്ള മാറ്റം അത്രയും വലുതാണ്. തന്റെ പത്തായത്തിലെ നെല്ല് പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ജന്മിയെപ്പോലെയിരിക്കുന്ന റേഷന്‍കടയുടമകള്‍ ഇന്നില്ല. സാധാരണക്കാരുടെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം റേഷന്‍കട നടത്തിയിരുന്നവര്‍ നേരിട്ടിരുന്ന പ്രയാസങ്ങള്‍ക്കും പരിഹാരമായി. അഴിമതിക്ക് വഴിയൊരുക്കിയിരുന്ന വലിയൊരു പ്രശ്‌നമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. റേഷന്‍ വ്യാപാരികള്‍ക്ക് തീരെ തുച

സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി ലൈഫ് മിഷന്‍

ഇമേജ്
വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനാകാതെയാണ് ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ബ്ലോക്കിലെ ഉദയ കുമാര്‍ ഭാര്യ ഉഷയേയും രണ്ടു മക്കളേയും അനാഥരാക്കി കാന്‍സറെന്ന മഹാമാരിക്ക് കീഴടങ്ങിയത്. സ്വപ്‌ന സാക്ഷാത്കാരത്തിനു പിന്നാലെ പായുന്നതിനിടെ ഉദയകുമാറിനെ രോഗം കീഴ്‌പ്പെടുത്തുകയായിരുന്നു. ഉദയകുമാറിന്റെ മരണത്തോടെ പാതി പൂര്‍ത്തിയായ വീടിന്റെ പണിയും നിലച്ചു. ഇതിനെല്ലാമിടെ കാന്‍സര്‍ രോഗിയായി മാറിയ ഉഷയും ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം മക്കളെ അനാഥരാക്കി യാത്രയായി. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട രണ്ടു മക്കള്‍ക്ക് കയറിക്കിടക്കാന്‍ ഒരു വീടില്ലാത്ത സ്ഥിതിയായിരുന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും ജീവനക്കാരുടേയും സുമനസ്സുകളുടേയും സഹായത്തോടെ വീടു പണി പൂര്‍ത്തീകരിച്ചതോടെ ഈ മക്കള്‍ക്ക് അതിജീവനത്തിന് കൈത്താങ്ങായി മാറിയത് സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ ആയിരുന്നു.  വീടില്ലാത്തവര്‍ക്കും ഭൂരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക, അതോടൊപ്പം ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താന്‍ ഉതകുന്ന സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലൈഫ് മിഷന്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത്. ക

സാമൂഹ്യനീതിയിലേക്കുള്ള സ്ത്രീ സഞ്ചാരങ്ങള്‍

ഇമേജ്
സ്ത്രീകള്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യരുതെന്ന ആണ്‍നിയമങ്ങള്‍ നിലനിന്നിരുന്ന കാലത്തെയെല്ലാം നാം മറികടന്നിരിക്കുന്നു. ഇന്ന് സ്ത്രീകള്‍ക്ക് സുരക്ഷിതമായി രാത്രിയാത്ര ചെയ്യാവുന്ന തരത്തിലേക്ക് നമ്മുടെ കാലവും സൗകര്യങ്ങളും മാറിയിട്ടുണ്ട്. എങ്കിലും രാത്രിയില്‍ ഒരു നഗരത്തിലേക്ക് എത്തിച്ചേരുന്ന സ്ത്രീയുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്ക ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അവര്‍ കൈയില്‍ വേണ്ടത്ര പണമില്ലാത്തയാള്‍ കൂടിയാണെങ്കില്‍ സ്ഥിതി ഏറെ ഗൗരവപ്പെട്ട താകും. 'എന്റെ കൂട്' എന്ന പേരില്‍ നടപ്പാക്കിയ പദ്ധതി ഒരു സാമൂഹ്യമാറ്റത്തി ലേക്കുള്ള ചുവടുവെയ്പ്പ് കൂടിയാകുന്നത് ഇക്കാരണങ്ങളാലാണ്. നഗരങ്ങളിലേക്ക് ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീക്കും അവരോടൊപ്പമുള്ള 12 വയസ്സുവരെ പ്രായമുള്ള ആള്‍കുട്ടികള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വണ്‍ ഡേ ഹോം തിരുവനന്തപുരത്ത് തുറന്നു. കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ തന്നെയാണ് ഈ സൗകര്യമുള്ളത്.  സ്ത്രീകളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നത് സാമൂഹികമായ വളര്‍ച്ചയുടെ കൂടി സൂചക മാണ്. വനിതാ വികസന കോര്‍പ്പറേഷന്‍ വഴി സംസ്ഥാനത്തെ 22,000 വനിതകള്‍ക്ക് 480 കോടി രൂപ

കായലോളങ്ങള്‍ പാടും ജലസമൃദ്ധിയുടെ കഥകള്‍

ഇമേജ്
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടുന്നത് കേരളത്തെ ഒരു പാരമ്പര്യദോഷം പോലെ പിടികൂടിയിരുന്നു. ഇല്ലെങ്കില്‍ ഒരു പദ്ധതി നടപ്പായിക്കിട്ടാന്‍ നാല് പതിറ്റാ ണ്ടൊക്കെ കാത്തിക്കേണ്ടി വരുമോ? മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി പൂര്‍ത്തി യാക്കാനെടുത്തത് നാലരപ്പതിറ്റാണ്ടിലധികം കാലമാണ്. മൂന്ന് ജില്ലകളിലെ ആയിര ക്കണക്കിനാളുകള്‍ക്ക് പ്രയോജനമുണ്ടാകുന്ന പദ്ധതിയായിട്ടും അരനൂറ്റാണ്ടോളം കാലം ജീവന്‍ കിട്ടാതെ കിടക്കാന്‍ മൂവാറ്റുപുഴ വാലി പദ്ധതിക്ക് ദുര്യോഗമുണ്ടായി. 1974ല്‍ വിഭാവനം ചെയ്ത പദ്ധതി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയത് 2020ലാണ്. 1012 കോടി രൂപ ചെലവില്‍ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ 18.173 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം സാധ്യമാകും. വ്യവസായങ്ങള്‍ക്ക് ജലം ലഭിക്കും. പ്രദേശത്ത് ടൂറിസം സാധ്യതകളും വര്‍ധിച്ചു. ഇതും ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. മറ്റു മേഖലകളിലെന്ന പോലെ ജലവിഭവ രംഗത്തും വലിയ മാറ്റങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കേരളത്തില്‍ സംഭവിച്ചത്. 46,000 ഹെക്ടര്‍ പ്രദേശത്ത് അധികമായി ജലസേചനം ലഭ്യമാക്കി. ഇനിയും 12,712.68 ഹെക്ടര്‍ പ്രദേശത്തേക്ക് ജലസേചനം വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ അന്തിമഘ

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

ഇമേജ്
സര്‍ക്കാരാശുപത്രികളെ രോഗികള്‍ ഭയപ്പാടോടെ സമീപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സാമ്പത്തികമായി പ്രയാസം നേരിടുന്നവരുടെ മാത്രം ആശ്രയകേന്ദ്രമെന്ന ദുഷ്‌പേരില്‍ നിന്ന് സര്‍ക്കാരാശുപത്രികള്‍ രക്ഷപ്പെട്ടു കഴിഞ്ഞു. നിരവധിയായ പദ്ധതികളിലൂടെ ആശുപത്രികളെ മുമ്പോട്ടു നയിക്കാനായി. ഇതില്‍ എടുത്തു പറയേണ്ട ഒന്നാണ് ആര്‍ദ്രം പദ്ധതി. ആശുപത്രികളെ രോഗീസൗഹൃദമാക്കിത്തീര്‍ക്കുക എന്നത് ഈ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈ രംഗത്ത് നാം വലിയ പുരോഗതിയാണ് കൈവരിച്ചത്. കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ പൊതുജനങ്ങള്‍ ഇപ്പോള്‍ നേരിട്ടനുഭവിച്ചു കൊണ്ടിരിക്കുന്നു. നിപ്പ, കോവിഡ് മഹാമാരികള്‍ നേരിടുന്നതില്‍ നമ്മുടെ ആരോഗ്യ മേഖല നടത്തിയ മുന്നേറ്റങ്ങള്‍ക്കും പുതിയ മാതൃകകള്‍ക്കും ലോകത്തിന്റെ തന്നെ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ മാത്രം ലഭ്യമായിരുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ജില്ലാ/ജനറല്‍/താലൂക്ക് ആശുപത്രികളില്‍ കൂടി ലഭ്യമാക്കി. ഇവിടങ്ങളില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കു മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റി

വൈദ്യുത വാഹനങ്ങളുടെ ഹരിത പാതയിലേക്ക് അതിവേഗം കേരളം

ഇമേജ്
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും മാറിനടക്കേണ്ടത് ലോകത്തിന് ഒരു ജീവന്മരണ പ്രശ്‌നമായി മാറിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മനുഷ്യാരാശിയെ അപകടത്തിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ പുതിയൊരു ലോകക്രമത്തിനായി നടക്കുന്ന പരിശ്രമങ്ങളോട് കേരളവും കണ്ണിചേരുകയാണ്. ഭാവിയുടെ ഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇലക്ട്രിസിറ്റിയിലേക്ക് വാഹനലോകത്തെ പരിചയിപ്പിക്കാനും പരിവര്‍ത്തിപ്പിക്കാനുമുള്ള ശ്രമം കേരളം തുടങ്ങി. 2022ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ കേരളത്തിന്റെ നിരത്തുകളിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഒരു വൈദ്യുത വാഹന നയം തന്നെ സംസ്ഥാനം രൂപപ്പെടുത്തിക്കഴിഞ്ഞു.  ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും വൈദ്യുത വാഹനങ്ങളെത്തി. ഇന്ത്യയില്‍ ആദ്യമായി വൈദ്യുത ഓട്ടോറിക്ഷകള്‍ നിര്‍മ്മിക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. ഇവിടെ നിന്ന് പുറംരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും തുടങ്ങി. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് പുറത്തിറക്കിയ കേരളത്തിന്റെ സ്വന്തം ഓട്ടോറിക്ഷ ഇപ്പോള്‍ നിരത്തുകളിലുണ്ട്. ഏകദേശം 2.8 ലക്ഷം രൂപയാണ് ഒരു നീം ജി ഇലക്ട്രിക്ക് ഓട്ടോയുടെ വില. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തദ്ദേ

ഓളപ്പരപ്പില്‍ തുറക്കുന്ന വഴികളും കുതിക്കുന്ന കേരളവും

ഇമേജ്
സംസ്ഥാനത്തെ ജലപാതകള്‍ ടൂറിസം മേഖലയിലെ കേരളത്തിന്റെ വളര്‍ച്ചയിലേക്ക് പുതിയ വഴികള്‍ വെട്ടിത്തുറന്നിരിക്കുകയാണ്. കനോലി കനാല്‍ അടക്കമുള്ള പാതകള്‍ വലിയ സാധ്യതകളിലേക്കുള്ള വാതിലുകളാണ്. ജലഗതാഗതവകുപ്പിന്റെ ടൂറിസം മേഖലയിലേക്കുള്ള കടന്നുവരവിന് ഈ തിരിച്ചറിവുകളുടെ പശ്ചാത്തലമുണ്ട്. ഈ വഴിയില്‍ ഏറെ വിജയം കൈവരിച്ച ഒരു പദ്ധതിയാണ് 'സീ കുട്ടനാട്' പദ്ധതി. വളരെ ചുരുങ്ങിയ ചെലവില്‍ കുട്ടനാടിനെ കാണാനും ആസ്വദിക്കാനുമുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഒരുക്കിയത്. പൊതു ജലഗതാഗത സംവിധാനത്തിനൊപ്പം തന്നെ വിനോദ സഞ്ചാരികള്‍ക്ക് കുട്ടനാടിനെ ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നതായിരുന്നു സീ കുട്ടനാട്. ഇതിന്റെ ഭാഗമായി കോട്ടയം-ആലപ്പുഴ-കുമരകം റൂട്ടില്‍ അതിവേഗ പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വീസ് 'വേഗ 2' എന്ന പേരില്‍ ആരംഭിച്ചു. ഇതേ മാതൃകയില്‍ തന്നെ അഷ്ടമുടിക്കായലിലും 'സീ അഷ്ടമുടി' എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നു. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ടൂറിസം ആവശ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി ബോട്ട് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ജലഗതാഗത മേഖലയെ ഏറെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണിതെ

അതിഥികളേയും തൊഴിലാളികളേയും കൂടെ നിര്‍ത്തി പുതിയ തൊഴില്‍ നയം

ഇമേജ്
പ്രവാസത്തിന്റെയും പ്രവാസികളുടെയും വേദനകളുടെ കത്തുപാട്ടുകള്‍ ഏറെ കേട്ടവരും പാടിയവരുമാണ് മലയാളികള്‍. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ തങ്ങളെത്തന്നെ കാണാന്‍ മലയാളികള്‍ക്ക് എളുപ്പം സാധിക്കുന്നതും അതുകൊണ്ടാണ്. അങ്ങനെയാണ് അവര്‍ അതിഥി തൊഴിലാളികളാകുന്നതും. അവരുടെ അരക്ഷിതബോധത്തിന്റെ ആഴം കുറയ്ക്കുക എന്നത് മലയാളി ഉണ്ടുകൊണ്ടിരിക്കുന്ന ചോറിനോടുള്ള നന്ദിയുടെ പ്രകാശനം കൂടിയാണ്. ഇക്കാരണത്താല്‍ തന്നെയാണ് മറ്റൊരു സംസ്ഥാനത്തിനും തോന്നാത്ത ഒരാശയം കേരളത്തിന്റെ മനസ്സിലുദിച്ചത്. അതിഥി തൊഴിലാളികള്‍ക്ക് കൂടൊരുക്കുക എന്നതായിരുന്നു അത്. പശ്ചിമബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, അസം, ബിഹാര്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ ഭൂരിപക്ഷം അതിഥി തൊഴിലാളികളും എത്തിയിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി രാജ്യത്തെ ആദ്യ ഹോസ്റ്റല്‍ സംവിധാനം പാലക്കാട് കഞ്ചിക്കോട് തയ്യാറായി. 620 കിടക്ക സൗകര്യവും കുടിവെള്ളം, ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ഡെയ്‌നിങ് ഹാള്‍, എന്നിവയുള്ള ഈ ഹോസ്റ്റലുകളില്‍ ഒരു മുറിയില്‍ 10 പേര്‍ക്കു ഉറങ്ങാനുള്ള സൗകര്യമുണ്ട്. ഭക്ഷണ പാകത്തിന് ഗ്യാസ് കണക്ഷന്‍ സൗജന്യമായാണ് നല്‍കിയത്. കോ

ആദ്യ ഓപ്പണ്‍ സര്‍വകലാശാലയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പും

ഇമേജ്
എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു വിദൂരവിദ്യാഭ്യാസ പരിപാടികള്‍ക്കു പിന്നിലെ ആശയം. ഇതിലൂടെ വിദൂരതയിലിരുന്ന് ധാരാളം പേര്‍ വിദ്യാഭ്യാസം നേടിയെങ്കിലും അവയുടെ ഗുണനിലവാരം സംബന്ധിച്ച് പ്രസ്തുത കോഴ്സുകള്‍ നടത്തുന്നവര്‍ക്കു തന്നെ സന്ദേഹമുള്ള കാലമുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇത്തരം പരിമിതികളെ മറികടക്കാന്‍ വിദൂരവിദ്യാഭ്യാസ രംഗത്തിന് സാധിച്ചു. ചില വിദൂര സ്ഥാപനങ്ങളുടെ കോഴ്സുകളുടെ ഗുണനിലവാരത്തിന് മറ്റേതൊരു സര്‍വകലാശാലയുടെ കോഴ്സുകളുടെയും ഒപ്പമോ, പലപ്പോഴും അവയ്ക്കു മീതെയോ നില്‍ക്കാനുള്ള ശേഷിയുണ്ടായി. കേരളത്തില്‍ വിവിധ സര്‍വകലാശാലകള്‍ക്കു കീഴില്‍ ഇത്തരം കോഴ്സുകള്‍ വര്‍ഷങ്ങളായി നടത്തി വന്നിരുന്നതാണ്. റെഗുലര്‍ കോഴ്സുകള്‍ക്കൊപ്പം വിദൂര കോഴ്സുകള്‍ കൂടി നടത്തണമെങ്കില്‍ 3.4 ഗ്രേഡ് കൂടിയേ തീരൂ എന്ന യുജിസിയുടെ നിബന്ധന വന്നതോടെയാണ് പ്രത്യേക ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് അനിവാര്യമായിത്തീര്‍ന്നത്. പുതിയ സര്‍വ്വകലാശാലയുടെ വരവോടെ സംസ്ഥാന വിദൂര വിദ്യാഭ്യാസത്തിന് ഏകീകൃതമായ ഒരു ചട്ടക്കൂട് വരികയാണ്. റെഗുലര്‍ കോഴ്സുകള്‍ക്കൊപ്പം വിദൂര കോഴ്സുകള്‍ നടത്തുന്നതിന്റെ പരിമിതികളെ ഇത് മറികട

പുനര്‍ജനിക്കുന്ന പുഴകള്‍; ചൈതന്യം വീണ്ടെടുക്കുന്ന തീരങ്ങള്‍

ഇമേജ്
ആറന്മുള വള്ളംകളിക്കുള്ള കളിയോടങ്ങള്‍ പോലും കടന്നുപോയിരുന്ന വരട്ടാറിനെക്കുറിച്ച് പുതിയ തലമുറയ്ക്ക് കേട്ടറിവ് മാത്രമാണുണ്ടായിരുന്നത്. പുല്ലും കുറ്റിക്കാടും വളര്‍ന്നുപൊന്തിയ ഒരു ചാല് മാത്രമായി മാറിയിരുന്നു ഈ പുഴ. പളളിയോടങ്ങള്‍ ചതുപ്പിലൂടെ വലിച്ചു കൊണ്ടുപോകേണ്ട ഗതികേടുണ്ടായി. അനിയന്ത്രിതമായ മണലൂറ്റും നദിയുടെ ഒഴുക്കിനു കുറുകെ ഉണ്ടായ ചപ്പാത്തുകളും പാലങ്ങളുമെല്ലാം ചേര്‍ന്നാണ് ഈ പുഴയെ നശിപ്പിച്ചത്. കര്‍ഷകര്‍ കെട്ടുവള്ളങ്ങളില്‍ കരിമ്പ് കൊണ്ടുപോയിരുന്നത് ഈ പുഴയിലൂടെയായിരുന്നു. എന്നാല്‍ പുല്ല് വളര്‍ന്ന് പുഴ കാണാതായതോടെ കരിമ്പ് കൊണ്ടുപോകാന്‍ ചെലവേറിയ കരഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നു അവര്‍ക്ക്. ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കി. ക്രമേണ അവര്‍ കരിമ്പു കൃഷിയില്‍ നിന്നും പിന്‍വലിഞ്ഞു. കരിമ്പിനെ ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന ഷുഗര്‍ ഫാക്ടറികളുടെ പ്രവര്‍ത്തനവും നിലച്ചു. ഒരു പുഴയുടെ നാശം അതിന്റെ തീരങ്ങളിലെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ നശിപ്പിക്കുന്നത് എങ്ങനെയാണെന്നുള്ളതിന്റെ മികച്ചൊരു കേസ് സ്റ്റഡിയാക്കാം വരട്ടാറിന്റെ കഥയെ. 20 വര്‍ഷത്തോളം അനക്കമില്ലാതെ കിടന്ന വരട്ടാറിന് പുനര്‍ജ്ജന്മം കൊടുക്കുകയെന്ന ആശ

മാലിന്യമില്ലാത്ത പാതകളിലേക്ക് വഴികാട്ടുന്ന ഹരിത കേരളം

ഇമേജ്
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന ഒരുകാലത്ത് പരിമിതിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. പശ്ചിമഘട്ടത്തില്‍ നിന്നും ചെങ്കുത്തായി കടലിലേക്ക് ചാഞ്ഞുകിടക്കുന്ന ഈ ഭൂമിയില്‍ കൃഷിയും വ്യവസായവും വാഴില്ലെന്ന് തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ പരിമിതിയെ ഒരു നേട്ടമാക്കി മാറ്റി കേരളം മറികടക്കുന്ന അതിജീവനത്തിന്റെ കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രകൃതിയില്‍ ഹാനികരമായ ഇടപെടല്‍ നടത്തുന്ന വ്യവസായങ്ങള്‍ക്കു പകരം പ്രകൃതിക്കൊപ്പം അതിജീവിക്കാന്‍ സാധ്യത നല്‍കുന്ന ടൂറിസത്തിലൂടെ കേരളം ലോകത്തെ അഭിസംബോധന ചെയ്തു. ടൂറിസം വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഏതൊരു പ്രദേശവും നേരിടുന്ന വെല്ലുവിളികള്‍ കേരളവും നേരിടുന്നുണ്ട്. അവയിലൊന്നാണ് മാലിന്യ പ്രശ്‌നം. നാറുന്ന നഗരങ്ങള്‍ക്കും, കോഴിവേസ്റ്റുകള്‍ കുമിഞ്ഞു കൂടിയ കുറ്റിക്കാടുകള്‍ക്കുമിടയിലൂടെയുള്ള സഞ്ചാരം ഏതൊരു പ്രകൃതിസ്‌നേഹിക്കും സഹിക്കാവുന്ന കാര്യമായിരുന്നില്ല. ഇതിനെല്ലാമൊടുവില്‍ ചെന്നെത്തുന്ന ടൂറിസം ഡെസ്റ്റിനേഷനുകളിലും കുമിഞ്ഞുകൂടിയ മാലിന്യങ്ങളാണ് സന്ദര്‍ശകരെ സ്വീകരിച്ചിരുന്നത്. ഈ സ്ഥിതിയില്‍ ഒരു മാറ്റം വരുത്തുകയെന്നതായിരുന്നു കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഹരിതകേരള

കാര്‍ഷിക മുന്നേറ്റവും പ്രതീക്ഷയുടെ പച്ചത്തുരുത്തുകളും

ഇമേജ്
കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത വന്‍തോതിലുള്ള കൃഷിക്ക് ഒരുകാലത്തും സാധ്യത നല്‍കിയിരുന്നില്ല. കൃഷിയും വിളവും ഏറെ വര്‍ധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും പണ്ടെന്ന പോലെ ഇന്നും നമ്മള്‍ അയല്‍സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളം നാണ്യവിളകളില്‍ കാര്യമായി ശ്രദ്ധ ചെലുത്തി. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു കീഴില്‍ കൊണ്ടും കൊടുത്തുമുള്ള ഒരു രീതിയില്‍ നാം ഇക്കാലമത്രയും പുലര്‍ന്നു. എങ്കിലും ഭക്ഷ്യസ്വയംപര്യാപ്തത എന്നത് ഏത് സമൂഹത്തിന് ഒരാവശ്യം തന്നെയാണ്. ഈ ആവശ്യത്തെ ജനകീയമായ ആവശ്യമാക്കി മാറ്റാനുള്ള അധ്വാനത്തിലാണ് ഹരിതകേരളം മിഷന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കൃഷി വകുപ്പിനെയുമെല്ലാം കൂട്ടുപിടിച്ച് കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ പ്രത്യക്ഷമാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍. വര്‍ഷങ്ങളായി തരിശു കിടന്നിരുന്ന നിലങ്ങളിലെല്ലാം കൃഷി തുടങ്ങിയിരിക്കുന്നു. തരിശ് രഹിത ഗ്രാമ പദ്ധതിയാണ് ഈ മാറ്റമുണ്ടാക്കിയത്. 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇതിനകം തരിശ് രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 277 ഗ്രാമപഞ്ചായത്തുകളിലായി 1314 വാര്‍ഡ

ഊരുകളില്‍ തെളിഞ്ഞ അക്ഷര വെളിച്ചം

ഇമേജ്
ഇന്ത്യയില്‍ അവശേഷിക്കുന്ന അപൂര്‍വ്വ പ്രാക്തന ഗോത്ര വിഭാഗമാണ് നിലമ്പൂര്‍ വനമേഖയില്‍ ഉള്‍ക്കാടുകളിലെ ഗുഹകളില്‍ വസിക്കുന്ന ചോലനായ്ക്കര്‍. ജനസംഖ്യ 200ല്‍ താഴെ മാത്രം. ഇവരില്‍ ഒരാളാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ടെക്‌നോളജിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ വിനോദ് ചെല്ലന്‍. തന്റെ ഗോത്രത്തില്‍ ആദ്യമായി പത്താം ക്ലാസ് പാസായ ആളും പ്ലസ് ടു ജയിച്ചതും ബിരുദധാരിയും ബിരുദാനന്തര ബിരുദധാരിയുമെല്ലാം വിനോദ് ആണ്. ദുരിത പൂര്‍ണമായ ചുറ്റുപാടുകള്‍, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം തുടങ്ങി ഒട്ടേറെ പരിമിതികള്‍ക്കു നടുവില്‍ നിന്നാണ് വിനോദ് വിദ്യാഭ്യാസത്തിലൂടെ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിനോദിനെ പോലുള്ള പ്രതിഭാശാലികള്‍ എസ് സി/ എസ് ടി വിഭാഗങ്ങളില്‍ നിരവധി പേരുണ്ട്. പിന്നാക്കവസ്ഥ കാരണം ഇവരില്‍ പലര്‍ക്കും ഇളം പ്രായത്തില്‍ തന്നെ സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്നു വെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതിനു സുസ്ഥിര ഒരു പരിഹാരം കണ്ടെത്തുന്ന തിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പഠന മുറികളും സാമൂഹ്യ പഠന മുറികളും സ്ഥാപിക്കുക എന്ന ആശയം സര്‍ക്കാര്‍ അവതരിപ്പിച്ചത്. പഠിക്കാന്‍ പശ്ചാത്തല സൗകര്യമോ വീട്ടുകാരുടെ സഹായമോ ലഭിക്കാത

പുനര്‍ജനിച്ച പൊതു വിദ്യാലയങ്ങള്‍; വിപ്ലവകരമായ മുന്നേറ്റം

ഇമേജ്
പുസ്തകത്തിലുള്ള അറിവ് മാത്രമല്ല, സാമൂഹിക ജീവിതത്തിന്റെ ആദ്യ പാഠങ്ങള്‍ കൂടി പകരുന്ന ഇടങ്ങളാണ് വിദ്യാലയങ്ങള്‍. ഒരേ ബെഞ്ചില്‍ ഒരു വേര്‍ത്തിരി വുമില്ലാതെ നമ്മള്‍ തൊട്ടു തൊട്ടിരുന്നു. പെന്‍സിലും പേനയും മാത്രമല്ല, ചോറും കറികളും പങ്കുവച്ചു. എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആസ്വദിച്ചു. പൊരിവെയിലില്‍ മൈതാനത്ത് പന്തിന് പിറകെ ഓടിയത്, ആര്‍ത്തലച്ചു പെയ്ത മഴയില്‍ ഒരു കുടയില്‍ വീടണഞ്ഞത്, മാവില്‍ കല്ലെറിഞ്ഞത്, ഓര്‍മകളിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ സ്‌കൂള്‍ കാലത്തല്ലാതെ ഇത്തരം അനുഭവങ്ങള്‍ വേറെയുണ്ടാകുമോ. ഉച്ചക്കഞ്ഞിക്ക് വേണ്ടി മാത്രം സ്‌കൂളിലെത്തിയിരുന്ന കുട്ടികളുണ്ടായിരുന്നു. അവരെയൊക്കെ അക്ഷര ങ്ങളുടെ ലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്തി വായിച്ചു വളരാന്‍ പ്രേരിപ്പിച്ച അധ്യാപ കരും. ഈ പൊതുവിദ്യാലയ നന്മകള്‍ക്കൊന്നും ഇന്നു ഒരു മാറ്റവും വന്നിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ പഴഞ്ചന്‍ കെട്ടിടങ്ങളുടേയും സൗകര്യങ്ങളുടെ അഭാവത്തിന്റേയും പേരില്‍ കുറെ കാലമായി നമ്മുടെ പൊതുവിദ്യാലയങ്ങള്‍ പഴികേട്ടു വരികയായിരുന്നു. ലാഭകരമല്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുക എന്ന നിലപാടില്‍ വരെ ഒരു ഘട്ടത്തില്‍ എത്തി. പക്ഷെ അറിവിനെ കച്ചവടക്കണ്ണോടെ കാണാതെ അതിന

ശുചിത്വ കേരളം ഒരുക്കുന്ന സാമൂഹിക കവചം

ഇമേജ്
ചിലയിടങ്ങള്‍, ദേശങ്ങള്‍ അവിടുത്തെ കാഴ്ചകള്‍ക്കൊപ്പം മണങ്ങള്‍ കൂടി അതുവഴി കടന്നുപോകുന്നവര്‍ക്ക് സമ്മാനിക്കും. പലപ്പോഴും നമ്മുടെ ഓര്‍മയിലേക്ക് ചേര്‍ത്തുവെക്കപ്പെടുന്നവയാണിതെല്ലാം. സംസ്ഥാനത്തെ പ്രധാന മൂന്ന് നഗരാതിര്‍ത്തികളിലൂടെ കടന്നുപോകുമ്പോള്‍ പൊതുജനത്തിന് മൂക്ക് പൊത്തി കാഴ്ചകളെ പിന്‍വലിക്കേണ്ടി വന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയും കൊച്ചിയിലെ ബ്രഹ്മപുരവും കോഴിക്കോട്ടെ ഞെളിയന്‍പമ്പറും മലയാളിക്കും പുറത്തുനിന്നു വരുന്നവര്‍ക്കും സുഖകരമായ കാഴ്ചകളായിരുന്നില്ല. നഗരങ്ങളിലും റോഡരികുകളിലും കുന്നുകൂടിയ മാലിന്യവും അവയുടെ ഗന്ധവും അടുത്തിടെയാണ് മാഞ്ഞു തുടങ്ങിയത്. ചെറിയ ചെറിയ മാറ്റങ്ങളിലൂടെ വലിയ മാറ്റങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ഇപ്പോള്‍ ഈ ഇടങ്ങളെല്ലാം. പെട്ടെന്നൊരു ദിനത്തിലുണ്ടായ മാറ്റങ്ങള്‍ അല്ല. സര്‍ക്കാറിന്റെ കൃത്യമായ ഇടപെടല്‍ ഇത്തരം ഇടങ്ങളിലെല്ലാം കേരളത്തില്‍ ഉടനീളം ഉണ്ടായി. പൊതുജനങ്ങളും ത്രിതല പഞ്ചായത്തുകളും സര്‍ക്കാറും ഒരുമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് വലിയ മാറ്റം വരുത്തിയത്. സംസ്ഥാന ശുചിത്വ മിഷന്റെ കീഴില്‍ ഏകോപിതമായി നടന്നു വരുന്ന ഈ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ചുറ്റ

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

ഇമേജ്
2019ലെ പ്രളയ കാലത്ത് 59 പേരുടെ ജീവന്‍ കവര്‍ന്ന നിലമ്പൂരിലെ കവളപ്പാറ ഉരുള്‍പ്പൊട്ടലിന്റെ ഭീകരത ദുരന്തമുഖത്തു നിന്ന് നേരിട്ട് കണ്ടിട്ടുണ്ട് സമീപവാസിയായ പത്തൊമ്പതുകാരന്‍ വിനോദ്. തന്റെ കൂട്ടുകാരില്‍ ഒരാള്‍ ഈ ദുരന്തത്തില്‍പ്പെട്ട് മൃതദേഹം പോലും വീണ്ടെടുക്കാന്‍ കഴിയാത്ത വിധം മണ്ണോടു ചേര്‍ന്നത് വിനോദിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ മരവിപ്പില്‍ നിന്ന് മുക്തി നേടാന്‍ എറെ സമയമെടുത്തു. ഈ ദുരന്തം വിനോദിനെ അടിമുടി മാറ്റുന്നതാണ് പിന്നീട് കണ്ടത്. ഒരു ദുരന്തത്തെ നേരിടുന്നതിലും രക്ഷാ പ്രവര്‍ത്തനങ്ങളിലും തന്റെ നാട്ടുകാരുടെ പങ്കാളിത്തവും ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനവുമാണ് വിനോദിനെ ചിന്തിപ്പിച്ചത്. ദുരന്തമുഖത്ത് ഏതു സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും തയാറായി മുന്നോട്ടു വരുന്നവരാണ് നമുക്കു ചുറ്റിലുമുള്ളതെന്ന് തിരിച്ചറിഞ്ഞു. നഷ്ടപ്പെട്ട തന്റെ കൂട്ടുകാരനു പകരമായി നിരവധി പേരെ രക്ഷിക്കാനും സഹായിക്കാനുമുള്ള ഒരവസരം ഇനിയൊരിക്കലും പാഴാക്കില്ലെന്ന ഉറച്ച തീരുമാനമെടുക്കുകയായിരുന്നു വിനോദ്. അങ്ങനെയാണ് നമ്മുടെ സര്‍ക്കാര്‍ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേന എന്ന മഹത്തായ ആശയത്തിലേക്ക് വിനോദ് അകൃഷ്ടനായത്. പലരും പല പേരുകളിലും സന്ന

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും

ഇമേജ്
വാഹനമെടുത്ത് റോഡിലേക്കിറങ്ങിയാല്‍ നമ്മുടെ ഏറ്റവും വലിയ തലവേദനയാണ് യാത്രാ യോഗ്യമല്ലാത്ത നിരത്തുകളും ട്രാഫിക് കുരുക്കില്‍ കാത്തുകെട്ടിക്കിടക്കേണ്ടി വരുന്ന ജങ്ഷനുകളും. കൊച്ചി നഗരം ഒരു ഉദാഹരണമായെടുക്കാം. കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളായിരുന്നു വൈറ്റിലയും കുണ്ടന്നൂരും, ഏതാനും നാള്‍ മുമ്പു വരെ. ദിവസവും ഒരു ലക്ഷത്തോളം വാഹനങ്ങള്‍ കടന്നു പോകുന്ന ഈ ജങ്ഷനുകളിലെ ട്രാഫിക് കുരുക്കിലൂടെ മുന്നോട്ടു പോകുക എന്നത് അത്യാസന്ന നിലയിലുള്ള രോഗികളുമായി ചീറിപ്പായുന്ന ആംബുലന്‍സുകള്‍ക്കു പോലും എളുപ്പമായിരുന്നില്ല. സാധാരണ വാഹനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇതിനൊരു പരിഹാരത്തിനു വേണ്ടി ഏറെ കാലം കാത്തിരിക്കേണ്ടി വന്നു. പുതുവത്സര സമ്മാനമായി ദേശീയ പാത 66ലെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ നാടിനു സമര്‍പ്പിച്ചതോടെ കൊച്ചി നഗരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ വേഗം തന്നെയാണ് മാറിയത്. തറക്കല്ലിട്ട് മൂന്ന് വര്‍ഷം കൊണ്ടാണ് സര്‍ക്കാര്‍ ഈ രണ്ട് ആറുവരി മേല്‍പ്പാലങ്ങളും പണിപൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഇതു കൊച്ചി നഗരത്തിലെ മാത്രം കാര്യം. ഇനി കൊല്ലവും ആലപ്പുഴയുമെടുക്

ലോക്ഡൗണ്‍: പ്രവാസികള്‍ക്ക് കരുതലായ കാലം

ഇമേജ്
പത്തു വര്‍ഷമായി സൗദിയിലെ ഒരു വിദേശ കമ്പനിയില്‍ ഡ്രൈവറായിരുന്നു മലപ്പുറം ജില്ലക്കാരനായ ഹമീദ്. അനിയത്തിയുടെ വിവാഹത്തിന് നാടിലെത്തി തിരികെ പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് എല്ലാം തകിടം മറിഞ്ഞത്. സൗദി അറേബ്യയിലേക്കുള്ള രാജ്യാന്തര വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നു. എന്ന് തീരുമെന്നോ അവസാനിക്കുമെന്നോ അറിയാതെ ലോകം അടച്ചു പൂട്ടല്‍ ആരംഭിക്കുകയായിരുന്നു. ഓരോ രാജ്യങ്ങളും സ്വന്തം അതിര്‍ത്തികള്‍ അടച്ചു. പുറം രാജ്യക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനിടയില്‍ ഹമീദിനെ പോലുള്ള പലരും പലയിടങ്ങളില്‍ കുരുങ്ങി. ഒരു മാസത്തെ അവധിയായിരുന്നു കമ്പനി ഹമീദിന് നല്‍കിയിരുന്നത്. അനിയത്തിയുടെ വിവാഹവും മറ്റു തിരക്കുകളുമൊക്കെയായി പെട്ടെന്ന് അത് തീര്‍ന്നു പോയി. കയ്യിലുള്ള പണവും തീര്‍ന്നു. വിവാഹ ചെലവില്‍ കുറെയേറെ കടവും ബാക്കിയായി. തിരിച്ച് സൗദിയില്‍ എത്തിയാല്‍ അതെല്ലാം കൊടുത്തു വീട്ടാം എന്ന പ്രതീക്ഷയിലായിരുന്നു. ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു. പക്ഷേ, ഒന്നും പഴയപോലെ ആയില്ല. ഉടന്‍ മടങ്ങാനാകുമെന്ന് കണക്കു കൂട്ടി മാസങ്ങള്‍ കഴിഞ്ഞു. നാലാം മാസത്തില്‍ ഗള്‍ഫിലെ കമ്പനിയില്‍ നിന്ന് വിളി വന്നു. കമ്പനി താല്‍കാലികമായി അടച്ച