പോസ്റ്റുകള്‍

നവംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നൈപുണ്യകര്‍മ്മസേന

ഇമേജ്
  കേ രളത്തെ പിടിച്ചുലച്ച  വൻപ്രളയക്കെടുതികളുടെ കാലത്ത് ആയിരക്കണക്കിന്  ജീവനുകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ ശ്രമിച്ച ത്യാഗികളായ നന്മ നിറഞ്ഞ ഒരു കൂട്ടം മനുഷ്യരെ നാം കണ്ടു. ഇവരുടെ സേവനം എല്ലാ കാലത്തും പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ അത് സംസ്ഥാനത്തിന് തന്നെ മുതൽക്കൂട്ടാവും. ഈ  സേനയെ സ്ഥിരം സംവിധാനമാക്കുകയെന്ന  ആശയത്തിന് മുളപൊട്ടിയത് അങ്ങനെയാണ്. ദുരന്ത കാലത്ത് പ്രതിരോധ-പുനരധിവാസ ദൗത്യങ്ങളിൽ  ത്യാഗസന്നദ്ധരായി രംഗത്തിറങ്ങിയ നൈപുണ്യകര്‍മ്മസേന നമ്മുടെ നാട്ടിൽ സ്ഥിരം സംവിധാനമാവുകയാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ  ഒരു സംവിധാനം നിലവിൽ  വരുന്നത്.  ഇതുവഴി പതിനായിരത്തോളം നൈപുണ്യകര്‍മ്മസേനാംഗങ്ങളുടെ സേവനം സമൂഹത്തിന് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.   വിദ്യാര്‍ഥികളുടെയും പരിശീലകരുടെയും നൈപുണ്യശേഷിയും സാങ്കേതികജ്ഞാനവും സാമൂഹികാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്ന വിധം സ്ഥിരം സംവിധാനമാവും.  പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെ ഏത് അടിയന്തരഘട്ടത്തിലും പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കും.    വ്യാ വസായിക പരിശീലനവകുപ്പിന്റെ നേതൃത്വത്തിലാണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്. തൃപ്പുണിത്

കർഷക ക്ഷേമനിധി ബോർഡ്

ഇമേജ്
 ക ർഷകരുടെ ക്ഷേമത്തിലൂടെ നാടിന്റെ പുരോഗതി ഉറപ്പ് വരുത്താനാവുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. കർഷകർക്കായി ഒട്ടേറെ ക്ഷേമ പദ്ധതികളാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിൽ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചിരിക്കുകയാണ് സർക്കാർ.  കൃഷി ഉപജീവന മാർഗ്ഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തതുമായ കർഷകർക്ക് ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്. കർഷകർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ബോർഡ് ഉറപ്പു വരുത്തുന്നു. ചെയർമാനും ഡയറക്ടർമാരും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഉൾപ്പെടുന്നതാണ് കർഷക ക്ഷേമനിധി ബോർഡ്.  ഡോ. പി. രാജേന്ദ്രൻ ആണ് നിലവിലെ ചെയർമാൻ. അംഗത്വം  18 വയസ്സ് തികഞ്ഞതും എന്നാൽ 55 വയസ്സ് പൂർത്തിയാക്കുകയും ചെയ്യാത്ത മൂന്ന് വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ച കർഷകർക്ക് ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്. മറ്റെതെങ്കിലും ക്ഷേമനിധിയിൽ അംഗമാവാൻ പാടില്ലെന്ന നിബന്ധനയുണ്ട്. പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് ഓരോ കർഷകനും 100 രൂപ രജിസ്‌ടേഷൻ ഫീസായി ബാങ്കിൽ അടച്ച ചലാൻ,  100 രൂപയുടെ  കേരള കർഷക ക്ഷേമനിധി സ്റ്റാമ്പ്  പതിച്ച അപ

കുടുംബശ്രീ അണുനശീകരണ യൂണിറ്റുകൾ

ഇമേജ്
  ലോ കം മുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിലമരുമ്പോൾ പ്രതിരോധ മാർഗങ്ങളുടെ പുറകെയാണ് ഭരണകൂടങ്ങൾ. കോവിഡിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ അണുനശീകരണവും വ്യക്തിശുചിത്വവുമാണ് പ്രധാനമെന്ന് ഇന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. വ്യക്തിശുചിത്വത്തിനും പ്രതിരോധത്തിനുമായി മാസ്കും സാനിറ്റൈസറും ഉപയോഗിക്കാം. എന്നാൽ സ്ഥാപനങ്ങളും വീടുകളും വലിയ വാഹനങ്ങളും ഉൾപ്പെടെ അണുവിമുക്തമാക്കിയാലേ കോവിഡിനെ ശരിയായി പ്രതിരോധിക്കാനാവൂ. പ്രത്യേകിച്ചും കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം  സ്ഥാപനങ്ങളും വാഹനങ്ങളും വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് അവ പൂർണ്ണമായും അണുനശീകരണത്തിന് വിധേയമാക്കേണ്ടതുണ്ട്. സർക്കാർ സംവിധാനത്തിനു കീഴിൽ ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യു, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, തുടങ്ങിയവയുടെ നേതൃത്വത്തിൽ ഈ അണുവിമുക്തമാക്കൽ പ്രക്രിയ നടക്കുന്നുണ്ട്. ഇതിനായി പരിശീലനം നേടിയവരും അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളുമൊക്കെയുണ്ടെങ്കിലും കോവിഡ് രോഗികൾ കൂടുമ്പോൾ ഇവ  അപര്യാപ്തമായിരിക്കും. ഈ സാഹചര്യത്തിലാണ് വിവിധ സേവനങ്ങളോടെ സർക്കാരിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന കുടുംബശ്രീ  ഈ മേഖലയിലേക്ക് കടന്നു വരുന്നത്. കോ