പോസ്റ്റുകള്‍

ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളുടെ അറിവനുഭവത്തിന് പുതിയ ഭാഷ്യം

ഇമേജ്
ഭാഷാപരമായ തനിമ നിലനിര്‍ത്താനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷങ്ങളായ, ദുര്‍ബലരില്‍ ദുര്‍ബലരായ ചില വിഭാഗങ്ങള്‍ക്ക് ഇത്തരം അവകാശങ്ങളൊന്നും അനുവദിച്ചു കിട്ടാറില്ല. മിക്കപ്പോഴും അവര്‍തന്നെയും അതെക്കുറിച്ചൊക്കെ ആലോചിക്കാന്‍ പോലും കഴിയുന്ന സ്ഥിതിയിലായിരിക്കണമെന്നുമില്ല. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പക്ഷെ വളരെ വലുതാണ്. ഇത്തരം വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ഭാഷാപരമായ വലിയ പ്രതിബന്ധങ്ങളുണ്ടാകും. തങ്ങളുടെ സാംസ്‌കാരിക ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു ഭാഷയെ -അത് മുഖ്യധാരാ ഭാഷയാണ് എന്ന ഒരേയൊരു കാരണം കൊണ്ട്- പിന്‍പറ്റാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇതൊരു വലിയ സാമൂഹ്യപ്രശ്‌നം തന്നെയാണെന്ന ബോധത്തിലേക്ക് നമ്മുടെ രാഷ്ട്രീയ-സാമൂഹിക നേതൃത്വങ്ങള്‍ എത്തിയിട്ടുണ്ട്. ഗോത്രവര്‍ഗക്കാരെ പഠിപ്പിക്കാന്‍ അവരുടെ ഭാഷ സംസാരിക്കുന്നവരെ ഏര്‍പ്പാടാക്കുകയും അവരുടെ ഭാഷയില്‍ തന്നെ ബോധനം നടത്താനുള്ള സൗകര്യമൊരുക്കുകയും ചെയ്യുകയെന്ന ആലോചനയില്‍ നിന്നാണ് 'ഗോത്രബന്ധു' എന്ന പദ്ധതി രൂപം കൊള്ളുന്നത്. അധ്യാപക യോഗ്യതയുള്ള പട്ടികവര...

പവര്‍കട്ടില്ലാത്ത കേരളം; പ്രകാശം പരത്തി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ

ഇമേജ്
ജലവൈദ്യുതിയെ മാത്രം കാര്യമായി ആശ്രയിച്ചിരുന്ന കേരളത്തിന് വൈദ്യുതി ക്ഷാമം വലിയൊരു തലവേദന തന്നെയായിരുന്നു. പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഈ കുറവുകളെ നാം നികത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്ത് നിന്ന് വൈദ്യുതി ഇങ്ങോട്ട് എത്തിക്കുക എന്നത് ചെലവേറിയതും വലിയ പ്രസരനഷ്ടത്തിനിടയാക്കുന്നതുമാണെങ്കിലും മറ്റു പോംവഴികളൊന്നും നമുക്കു മുമ്പിലുണ്ടായിരുന്നില്ല. എന്നാല്‍ ഈ അധികഭാരം വലിയ തോതില്‍ കുറക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം അവഗണിക്കപ്പെട്ടു കിടപ്പുണ്ടായിരുന്നു. അതാണ് 148.3 കിലോമീറ്റര്‍ ദൂരമുള്ള ഇടമണ്‍-കൊച്ചി 400 കെ.വി പവര്‍ ഹൈവെ. പതിറ്റാണ്ടിലേറെ കാലം മുടങ്ങിക്കിടന്ന ഈ പദ്ധതി 2019 നവംബറില്‍ കമ്മീഷന്‍ ചെയ്തതോടെ കേരളം പവര്‍ കട്ട് മുക്തമായി മാറി. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും ഈ വഴിയിലൂടെ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള വഴിയുമൊരുങ്ങി. ഉദുമല്‍പേട്ട്-പാലക്കാട് പാതയെ കൂടുതല്‍ ആശ്രയിക്കാതെ തന്നെ ലാഭകരമായി ഇപ്പോള്‍ വൈദ്യുതി പുതിയ പായതിയിലൂടെ എത്തിക്കുന്നു.  ഈ പുതിയ പവര്‍ ട്രാന്‍സ്മിഷന്‍ ശൃംഖല സംസ്ഥാനത്തിന്റെ ഊര്‍ജ്ജ ഇറക്കുമതി ശേഷിയെ 800 മെഗാവാട്ട് ശക്തിപ്പെടുത്തി. അയല്‍ ...

ഭക്ഷ്യഭദ്രതയും സുതാര്യതയും ഉറപ്പാക്കി പൊതുവിതരണ രംഗത്തെ മാറ്റങ്ങള്‍

ഇമേജ്
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ പൊതുവിതരണ സംവിധാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സമ്പന്നരായവരും പുറത്തെ വിപണിയില്‍ നിന്ന് കൊള്ളവില കൊടുക്കാതെ വാങ്ങുന്ന ഭക്ഷ്യസാധനങ്ങളില്‍ പൊതുവിതരണ സംവിധാനത്തിന്റെ ഇടപെടല്‍ തീര്‍ച്ചയായുമുണ്ട്. എന്നാല്‍, മുന്‍കാലത്ത് നേരിട്ട് റേഷന്‍കടകളെ ആശ്രയിക്കാതിരുന്ന ഇടത്തരക്കാരും ഉയര്‍ന്ന വരുമാനമുള്ള ഇടത്തരക്കാരുമെല്ലാം ഇപ്പോള്‍ റേഷന്‍കടകളിലേക്ക് സങ്കോചമില്ലാതെ കടന്നുചെല്ലുന്നുണ്ടെന്ന് അറിഞ്ഞാലോ. ഇതൊരു അതിശയോക്തിയല്ല. ഗുണനിലവാരമുള്ള സേവനം ലഭിക്കുന്നിടത്തേക്ക് എല്ലാ വിഭാഗമാളുകളും കടന്നുചെല്ലും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ റേഷന്‍കടകളില്‍ വന്നിട്ടുള്ള മാറ്റം അത്രയും വലുതാണ്. തന്റെ പത്തായത്തിലെ നെല്ല് പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ജന്മിയെപ്പോലെയിരിക്കുന്ന റേഷന്‍കടയുടമകള്‍ ഇന്നില്ല. സാധാരണക്കാരുടെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം റേഷന്‍കട നടത്തിയിരുന്നവര്‍ നേരിട്ടിരുന്ന പ്രയാസങ്ങള്‍ക്കും പരിഹാരമായി. അഴിമതിക്ക് വഴിയൊരുക്കിയിരുന്ന വലിയൊരു പ്രശ്‌നമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. റേഷന്‍ വ്യാപാരികള്‍ക്ക് തീരെ തുച...

സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി ലൈഫ് മിഷന്‍

ഇമേജ്
വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനാകാതെയാണ് ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ബ്ലോക്കിലെ ഉദയ കുമാര്‍ ഭാര്യ ഉഷയേയും രണ്ടു മക്കളേയും അനാഥരാക്കി കാന്‍സറെന്ന മഹാമാരിക്ക് കീഴടങ്ങിയത്. സ്വപ്‌ന സാക്ഷാത്കാരത്തിനു പിന്നാലെ പായുന്നതിനിടെ ഉദയകുമാറിനെ രോഗം കീഴ്‌പ്പെടുത്തുകയായിരുന്നു. ഉദയകുമാറിന്റെ മരണത്തോടെ പാതി പൂര്‍ത്തിയായ വീടിന്റെ പണിയും നിലച്ചു. ഇതിനെല്ലാമിടെ കാന്‍സര്‍ രോഗിയായി മാറിയ ഉഷയും ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം മക്കളെ അനാഥരാക്കി യാത്രയായി. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട രണ്ടു മക്കള്‍ക്ക് കയറിക്കിടക്കാന്‍ ഒരു വീടില്ലാത്ത സ്ഥിതിയായിരുന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും ജീവനക്കാരുടേയും സുമനസ്സുകളുടേയും സഹായത്തോടെ വീടു പണി പൂര്‍ത്തീകരിച്ചതോടെ ഈ മക്കള്‍ക്ക് അതിജീവനത്തിന് കൈത്താങ്ങായി മാറിയത് സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ ആയിരുന്നു.  വീടില്ലാത്തവര്‍ക്കും ഭൂരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക, അതോടൊപ്പം ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താന്‍ ഉതകുന്ന സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലൈഫ് മിഷന്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത...

സാമൂഹ്യനീതിയിലേക്കുള്ള സ്ത്രീ സഞ്ചാരങ്ങള്‍

ഇമേജ്
സ്ത്രീകള്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യരുതെന്ന ആണ്‍നിയമങ്ങള്‍ നിലനിന്നിരുന്ന കാലത്തെയെല്ലാം നാം മറികടന്നിരിക്കുന്നു. ഇന്ന് സ്ത്രീകള്‍ക്ക് സുരക്ഷിതമായി രാത്രിയാത്ര ചെയ്യാവുന്ന തരത്തിലേക്ക് നമ്മുടെ കാലവും സൗകര്യങ്ങളും മാറിയിട്ടുണ്ട്. എങ്കിലും രാത്രിയില്‍ ഒരു നഗരത്തിലേക്ക് എത്തിച്ചേരുന്ന സ്ത്രീയുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്ക ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അവര്‍ കൈയില്‍ വേണ്ടത്ര പണമില്ലാത്തയാള്‍ കൂടിയാണെങ്കില്‍ സ്ഥിതി ഏറെ ഗൗരവപ്പെട്ട താകും. 'എന്റെ കൂട്' എന്ന പേരില്‍ നടപ്പാക്കിയ പദ്ധതി ഒരു സാമൂഹ്യമാറ്റത്തി ലേക്കുള്ള ചുവടുവെയ്പ്പ് കൂടിയാകുന്നത് ഇക്കാരണങ്ങളാലാണ്. നഗരങ്ങളിലേക്ക് ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീക്കും അവരോടൊപ്പമുള്ള 12 വയസ്സുവരെ പ്രായമുള്ള ആള്‍കുട്ടികള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വണ്‍ ഡേ ഹോം തിരുവനന്തപുരത്ത് തുറന്നു. കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ തന്നെയാണ് ഈ സൗകര്യമുള്ളത്.  സ്ത്രീകളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നത് സാമൂഹികമായ വളര്‍ച്ചയുടെ കൂടി സൂചക മാണ്. വനിതാ വികസന കോര്‍പ്പറേഷന്‍ വഴി സംസ്ഥാനത്തെ 22,000 വനിതകള്‍ക്ക് 480 കോടി രൂപ...

കായലോളങ്ങള്‍ പാടും ജലസമൃദ്ധിയുടെ കഥകള്‍

ഇമേജ്
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടുന്നത് കേരളത്തെ ഒരു പാരമ്പര്യദോഷം പോലെ പിടികൂടിയിരുന്നു. ഇല്ലെങ്കില്‍ ഒരു പദ്ധതി നടപ്പായിക്കിട്ടാന്‍ നാല് പതിറ്റാ ണ്ടൊക്കെ കാത്തിക്കേണ്ടി വരുമോ? മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി പൂര്‍ത്തി യാക്കാനെടുത്തത് നാലരപ്പതിറ്റാണ്ടിലധികം കാലമാണ്. മൂന്ന് ജില്ലകളിലെ ആയിര ക്കണക്കിനാളുകള്‍ക്ക് പ്രയോജനമുണ്ടാകുന്ന പദ്ധതിയായിട്ടും അരനൂറ്റാണ്ടോളം കാലം ജീവന്‍ കിട്ടാതെ കിടക്കാന്‍ മൂവാറ്റുപുഴ വാലി പദ്ധതിക്ക് ദുര്യോഗമുണ്ടായി. 1974ല്‍ വിഭാവനം ചെയ്ത പദ്ധതി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയത് 2020ലാണ്. 1012 കോടി രൂപ ചെലവില്‍ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ 18.173 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം സാധ്യമാകും. വ്യവസായങ്ങള്‍ക്ക് ജലം ലഭിക്കും. പ്രദേശത്ത് ടൂറിസം സാധ്യതകളും വര്‍ധിച്ചു. ഇതും ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. മറ്റു മേഖലകളിലെന്ന പോലെ ജലവിഭവ രംഗത്തും വലിയ മാറ്റങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കേരളത്തില്‍ സംഭവിച്ചത്. 46,000 ഹെക്ടര്‍ പ്രദേശത്ത് അധികമായി ജലസേചനം ലഭ്യമാക്കി. ഇനിയും 12,712.68 ഹെക്ടര്‍ പ്രദേശത്തേക്ക് ജലസേചനം വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ അന്തിമഘ...

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

ഇമേജ്
സര്‍ക്കാരാശുപത്രികളെ രോഗികള്‍ ഭയപ്പാടോടെ സമീപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സാമ്പത്തികമായി പ്രയാസം നേരിടുന്നവരുടെ മാത്രം ആശ്രയകേന്ദ്രമെന്ന ദുഷ്‌പേരില്‍ നിന്ന് സര്‍ക്കാരാശുപത്രികള്‍ രക്ഷപ്പെട്ടു കഴിഞ്ഞു. നിരവധിയായ പദ്ധതികളിലൂടെ ആശുപത്രികളെ മുമ്പോട്ടു നയിക്കാനായി. ഇതില്‍ എടുത്തു പറയേണ്ട ഒന്നാണ് ആര്‍ദ്രം പദ്ധതി. ആശുപത്രികളെ രോഗീസൗഹൃദമാക്കിത്തീര്‍ക്കുക എന്നത് ഈ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈ രംഗത്ത് നാം വലിയ പുരോഗതിയാണ് കൈവരിച്ചത്. കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ പൊതുജനങ്ങള്‍ ഇപ്പോള്‍ നേരിട്ടനുഭവിച്ചു കൊണ്ടിരിക്കുന്നു. നിപ്പ, കോവിഡ് മഹാമാരികള്‍ നേരിടുന്നതില്‍ നമ്മുടെ ആരോഗ്യ മേഖല നടത്തിയ മുന്നേറ്റങ്ങള്‍ക്കും പുതിയ മാതൃകകള്‍ക്കും ലോകത്തിന്റെ തന്നെ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞു. മെഡിക്കല്‍ കോളേജുകളില്‍ മാത്രം ലഭ്യമായിരുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ജില്ലാ/ജനറല്‍/താലൂക്ക് ആശുപത്രികളില്‍ കൂടി ലഭ്യമാക്കി. ഇവിടങ്ങളില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കു മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റി...