സാമൂഹ്യനീതിയിലേക്കുള്ള സ്ത്രീ സഞ്ചാരങ്ങള്‍

സ്ത്രീകള്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യരുതെന്ന ആണ്‍നിയമങ്ങള്‍ നിലനിന്നിരുന്ന കാലത്തെയെല്ലാം നാം മറികടന്നിരിക്കുന്നു. ഇന്ന് സ്ത്രീകള്‍ക്ക് സുരക്ഷിതമായി രാത്രിയാത്ര ചെയ്യാവുന്ന തരത്തിലേക്ക് നമ്മുടെ കാലവും സൗകര്യങ്ങളും മാറിയിട്ടുണ്ട്. എങ്കിലും രാത്രിയില്‍ ഒരു നഗരത്തിലേക്ക് എത്തിച്ചേരുന്ന സ്ത്രീയുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്ക ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അവര്‍ കൈയില്‍ വേണ്ടത്ര പണമില്ലാത്തയാള്‍ കൂടിയാണെങ്കില്‍ സ്ഥിതി ഏറെ ഗൗരവപ്പെട്ട താകും. 'എന്റെ കൂട്' എന്ന പേരില്‍ നടപ്പാക്കിയ പദ്ധതി ഒരു സാമൂഹ്യമാറ്റത്തി ലേക്കുള്ള ചുവടുവെയ്പ്പ് കൂടിയാകുന്നത് ഇക്കാരണങ്ങളാലാണ്.

നഗരങ്ങളിലേക്ക് ഏതെങ്കിലും ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീക്കും അവരോടൊപ്പമുള്ള 12 വയസ്സുവരെ പ്രായമുള്ള ആള്‍കുട്ടികള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വണ്‍ ഡേ ഹോം തിരുവനന്തപുരത്ത് തുറന്നു. കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ തന്നെയാണ് ഈ സൗകര്യമുള്ളത്. 

സ്ത്രീകളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്നത് സാമൂഹികമായ വളര്‍ച്ചയുടെ കൂടി സൂചക മാണ്. വനിതാ വികസന കോര്‍പ്പറേഷന്‍ വഴി സംസ്ഥാനത്തെ 22,000 വനിതകള്‍ക്ക് 480 കോടി രൂപയുടെ വായ്പയാണ് നല്‍കിയത്. സംസ്ഥാനത്താകെ ആയിരക്കണക്കിന് സ്ത്രീകളെ ഉള്‍ക്കൊള്ളിച്ച് 15 വായ്പാമേളകളും സര്‍ക്കാര്‍ സംഘടിപ്പിച്ചു. സ്ത്രീ കളുടെയും കുട്ടികളുടെ കാര്യങ്ങളില്‍ പ്രത്യേകമായ ശ്രദ്ധ ആവശ്യമാണെന്ന ബോധ്യം സര്‍ക്കാരിനുണ്ട്. ഇതിനായി വനിതാ, ശിശു വികസന വകുപ്പ് രൂപീകരിച്ചു. ബാല ഭിക്ഷാടനം, ബാലവേല, കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം എന്നിവ തടയുന്നതിനായി ശരണബാല്യം എന്ന പദ്ധതി അവതരിപ്പിച്ചു.

ഇക്കാലമത്രയും നമ്മുടെ സമൂഹത്തിന്റെ ഭാഗമായിരുന്നിട്ടും തികഞ്ഞ അവഗണന മാത്രം ലഭിച്ചിരുന്ന വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. ഇവരെ സമൂഹത്തിലേക്ക് ഉള്‍ച്ചേര്‍ക്കു കയെന്നത് വലിയൊരു സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനമാണ്. വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് സമൂഹം സ്വയം തയ്യാറാകേണ്ടതുണ്ട്. ഈ പരിവര്‍ത്തന കാലയളവ് സ്വാഭാവി കമായും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് കഷ്ടതകളുടേതും പ്രതിസന്ധികളുടേതുമാണ്. ഈ സന്ദര്‍ഭത്തില്‍ അവരെ സഹായിക്കുകയെന്ന ദൗത്യമാണ് സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ക്രൈസിസ് മാനേജ്‌മെന്റ് സെന്റര്‍ വഴി നടക്കുന്നത്. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ശക്തമായ നടപടികളിലേക്ക് അത്തരം കേസുകള്‍ നീങ്ങുകയും ചെയ്യുന്നുണ്ട്. ഇത് മുമ്പോട്ടുള്ള പോക്ക് തന്നെയാണ്. ലൈംഗിക അതിക്രമങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ അതിജീവിച്ച സ്ത്രീകളെയും കുട്ടികളെയും പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി ആശ്വാസനിധി എന്ന പദ്ധതി ആവിഷ്‌കരിച്ചു.

സാമൂഹ്യ നീതിയെന്നത് അത്രയെളുപ്പത്തില്‍ കൈയെത്തിപ്പിടിക്കാവുന്ന ഒന്നല്ല. ഏറെ ക്കാലത്തെ പ്രയത്‌നം അതിനാവശ്യമാണ്. സാമൂഹിക ഇടപെടലുകള്‍ നിരന്തരമായി നടത്തേണ്ടതുണ്ട്. ആ ഇടപെടലുകളില്‍ തികഞ്ഞ ആത്മാര്‍ത്ഥതയുമുണ്ടായിരിക്കണം. കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ ഇടപെടലുകളുടെ സവിശേഷതയും ഈ ആത്മാര്‍ത്ഥത ആയിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

അനുയാത്ര

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും