നെൽവയൽ ഉടമകൾക്ക് റോയൽറ്റി
ക ർഷകനാണ് ഒരു നാടിന്റെ നട്ടെല്ല്. കൃഷിയില്ലാതെ ഭക്ഷണമില്ല. കാർഷിക രംഗത്തെ സ്വയം പര്യാപ്തതയും ആവശ്യമാണ്. നെൽകൃഷി ഉൾപ്പെടെ പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിച്ച് നാടിന് വികസനത്തോടൊപ്പം അടിസ്ഥാനപരമായ ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുകയാണ് സർക്കാർ. 2008 ലെ നെൽവയൽ തണ്ണീർത്തട നിയമത്തിനു ശേഷം നെൽവയലുകളുടെ സംരക്ഷണത്തിനായി ഏതാനും ഭേദഗതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി നെല്ലുല്പാദനത്തിൽ 20 വർഷത്തെ റെക്കോർഡ് നേടാൻ നമ്മുടെ നാടിനായി. 50,000 ഏക്കർ തരിശു നിലങ്ങൾ കതിരണിഞ്ഞു. 2.20 ലക്ഷം ഹെക്ടറിൽ 9 ലക്ഷം മെട്രിക് ടൺ നെല്ലുല്പാദനം എന്ന നേട്ടം ചെറുതല്ല. നേരത്തെ 1.92 ലക്ഷം ഹെക്ടറിൽ 6.8 ലക്ഷം മെട്രിക് ടൺ നെല്ലുല്പാദനം മാത്രമാണുണ്ടായിരുന്നത്. നിലവിൽ കേരളത്തിലാണ് രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന വില നൽകി നെല്ല് സംഭരിക്കുന്നത്. ഇപ്പോൾ നെൽവയലിന്റെ ഉടമകൾക്കു റോയൽറ്റി നൽകിക്കൊണ്ടു ഉടമസ്ഥർക്കു കൂടി പ്രോത്സാഹനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ട് സർക്കാർ കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടാവുന്ന പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. 2020-21 ലെ ബജറ്റിൽ നെൽകൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപ വകയിരുത്തിയി