കായലോളങ്ങള്‍ പാടും ജലസമൃദ്ധിയുടെ കഥകള്‍

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടുന്നത് കേരളത്തെ ഒരു പാരമ്പര്യദോഷം പോലെ പിടികൂടിയിരുന്നു. ഇല്ലെങ്കില്‍ ഒരു പദ്ധതി നടപ്പായിക്കിട്ടാന്‍ നാല് പതിറ്റാ ണ്ടൊക്കെ കാത്തിക്കേണ്ടി വരുമോ? മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി പൂര്‍ത്തി യാക്കാനെടുത്തത് നാലരപ്പതിറ്റാണ്ടിലധികം കാലമാണ്. മൂന്ന് ജില്ലകളിലെ ആയിര ക്കണക്കിനാളുകള്‍ക്ക് പ്രയോജനമുണ്ടാകുന്ന പദ്ധതിയായിട്ടും അരനൂറ്റാണ്ടോളം കാലം ജീവന്‍ കിട്ടാതെ കിടക്കാന്‍ മൂവാറ്റുപുഴ വാലി പദ്ധതിക്ക് ദുര്യോഗമുണ്ടായി. 1974ല്‍ വിഭാവനം ചെയ്ത പദ്ധതി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയത് 2020ലാണ്. 1012 കോടി രൂപ ചെലവില്‍ നടപ്പാക്കിയ ഈ പദ്ധതിയിലൂടെ 18.173 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം സാധ്യമാകും. വ്യവസായങ്ങള്‍ക്ക് ജലം ലഭിക്കും. പ്രദേശത്ത് ടൂറിസം സാധ്യതകളും വര്‍ധിച്ചു. ഇതും ഉപയോഗപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. മറ്റു മേഖലകളിലെന്ന പോലെ ജലവിഭവ രംഗത്തും വലിയ മാറ്റങ്ങളാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കേരളത്തില്‍ സംഭവിച്ചത്. 46,000 ഹെക്ടര്‍ പ്രദേശത്ത് അധികമായി ജലസേചനം ലഭ്യമാക്കി. ഇനിയും 12,712.68 ഹെക്ടര്‍ പ്രദേശത്തേക്ക് ജലസേചനം വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. 

റീബില്‍ഡ് കേരള മുഖേന ജല അതോറിറ്റി നടപ്പിലാക്കുന്നത് 256.60 കോടി രൂപയുടെ പദ്ധതികളാണ്. പ്രളയബാധിത മേഖലകളിലെ ജനങ്ങള്‍ക്കായി ഏഴ് കുടിവെള്ള വിതരണ പദ്ധതികളാണ് ഇതിലൂടെ നടപ്പിലാവുക. ചെലവ് 182 കോടി രൂപ. 11 ലക്ഷം കുടിവെള്ള കണക്ഷനുകളാണ് ഇക്കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ നല്‍കിയത്. വെറും ആധാര്‍കാര്‍ഡ് മാത്രം സമര്‍പ്പിച്ചാല്‍ മതി ഈ കുടിവെള്ള കണക്ഷന്. ആകെ 11,33,131 പുതിയ പൈപ്പ് കണക്ഷനുകള്‍ നല്‍കി. 716 പഞ്ചായത്തുകളിലായി 6660.46 കോടി രൂപയുടെ ജലജീവന്‍ പദ്ധതി നടപ്പാക്കി. 2024ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ള കണക്ഷന്‍ നല്‍കുകയാണ് ലക്ഷ്യം. 

വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഉറപ്പായാല്‍ കുട്ടനാട്ടിലെ ആദ്യ പ്രതിരോധ പ്രവര്‍ത്തന ങ്ങളിലൊന്നാണ് തോട്ടപ്പള്ളി പൊഴി മുറിക്കല്‍. പൊഴിയില്‍ നിന്നുള്ള വെള്ളം കടലിലേക്ക് ഒഴുകുന്നതോടെ വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നു. പമ്പ, അച്ചന്‍കോവിലാര്‍ നദികളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളത്തെ കൂടുതലായി താങ്ങി നിര്‍ത്താന്‍ പൊഴിക്ക് ശേഷിയുണ്ടായാല്‍ പ്രളയസാധ്യതകള്‍ വളരെയേറെ കുറയ്ക്കാനാകും. ഇതിനു വേണ്ടിയാണ് ആഴംകൂട്ടല്‍ പദ്ധതി നടപ്പാക്കിയത്. കോവിഡ് കാലം പോലും പരിഗണിക്കാ തെയാണ് ഈ പദ്ധതിയുടെ നടപ്പാക്കലിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ചിറങ്ങിയത്.

കടല്‍ഭിത്തി നിര്‍മാണങ്ങളുടെ കാര്യക്ഷമതയില്ലായ്മയും മറ്റും ഏറെനാളായുള്ള പരാതിയാണ്. ശാസ്ത്രീയമായ രീതി പുലര്‍ത്താത്തതും മികച്ച സാങ്കേതിക വിദ്യകളു പയോഗിക്കാത്തതുമെല്ലാം ഇതിന് കാരണമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നുണ്ട് സര്‍ക്കാര്‍. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ജലസംബന്ധിയായ കാര്യങ്ങളില്‍ കേരളം സ്മാര്‍ട്ടായേ തീരൂ എന്നതില്‍ തര്‍ക്കിക്കാന്‍ കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഒരു മലയാളിയും മെനക്കെടി ല്ലെന്നുറപ്പാണ്. പ്രളയത്തിന്റെ രൂപത്തിലും വരള്‍ച്ചയുടെ രൂപത്തിലും ജലം നമുക്കൊരു പ്രശ്‌നമാണ്. ധാരാളിത്തത്തിനും ദാരിദ്ര്യത്തിനുമിടയിലുള്ള ഈ ജലകേളിയില്‍ നമ്മള്‍ ജയിക്കണമെങ്കില്‍ വികസനപരമായ ആലസ്യം മാറിയേ തീരൂ. അത് മാറിത്തുടങ്ങിയിട്ടുണ്ട് എന്നതാണ് കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ കേരളം നമ്മളോട് പറയുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന