കേരള യൂത്ത് ലീഡർഷിപ് അക്കാദമി

യുവത്വത്തിന്റെ മുന്നേറ്റം

കേരള യൂത്ത് ലീഡർഷിപ് അക്കാദമി



ജീവിതത്തിലെ ഇന്നത്തെ പ്രതിസന്ധികളാണ് നാളത്തെ നേതൃത്വത്തെ ജനിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേരളം അഭിമുഖീകരിച്ച ദുരന്ത മുഖങ്ങളിലെല്ലാം പ്രതിസന്ധികളെ അതിജീവിക്കാൻ ഊർജ്ജം നൽകി ജനങ്ങൾക്കൊപ്പം പേരോ നാടോ പോലും വെളിപ്പെടുത്താതെ രാപ്പകൽ പ്രവർത്തിച്ച ഒരു കൂട്ടം യുവതീയുവാക്കളുണ്ട് നമുക്കിടയിൽ. നാളത്തെ നേതൃസ്ഥാനം അലങ്കരിച്ച് സാമൂഹിക  ഉത്തരവാദിത്വത്തോടെ ഒരു നാടിനെ നയിക്കാൻ പ്രാപ്തിയുളളവരുണ്ട് അക്കൂട്ടത്തിൽ. കേരളത്തെ പിടിച്ചുലച്ചുകൊണ്ട് സമീപകാലത്തുണ്ടായ ദുരന്തങ്ങളിൽ നിന്നും നമ്മൾ കര കയറിയ സാഹചര്യങ്ങൾ നമ്മുടെ  യുവത്വത്തിന്റെ ശക്തി എന്താണെന്ന് ബോധ്യപ്പെടുത്തി തന്നു.  യുവത്വത്തിന്റെ ഈ ഊർജ്ജത്തെ ശരിയായി വിനിയോഗിച്ച് കഴിവിനനുസൃതമായ അവസരങ്ങൾ ലഭ്യമാക്കി നാടിനെ പുരോഗതിയിലേക്ക് നയിക്കുക  എന്നത് സർക്കാരിന്റെ കടമയാണ്. ഈ ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച   പദ്ധതിയാണ് കേരള യൂത്ത് ലീഡർഷിപ് അക്കാദമി. പതിനെട്ടിനും നാല്പതിനും ഇടയിലുള്ളവരെ ലക്ഷ്യം വെച്ചാണ് അക്കാദമി ആരംഭിച്ചത്.



ധുനിക ലോകത്തിന്റെ നിലവാരത്തിലേക്ക് യുവതയുടെ കഴിവുകളുയർത്തി അവരെ മികച്ച പ്രൊഫഷണലുകളാക്കുക,  വിമർശനാത്മകമായ ചിന്തകളും മാനുഷികതയും മതേതരത്ത്വവും ലിംഗനീതിയും ഉയർത്തിപ്പിടിച്ച് ലോകം ആവശ്യപ്പെടുന്നത്രയും മികവോടെ നേതൃപാടവത്തോടെ മുന്നേറാൻ യുവത്വത്തെ സജ്ജരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് അക്കാദമിയുടെ പ്രവർത്തനം. ആഗോളതലത്തിൽ രൂപപ്പെടുന്ന വിഭവശേഷിയുടെ നിലവാരത്തിലേക്ക് കേരളത്തിലെ യുവതീയുവാക്കൾക്കിടയിലെ മനുഷ്യവിഭവശേഷിയെ വളർത്തുന്നതിനായി വിവിധ വിഷയങ്ങളിൽ പരിശീലനവും നൽകുന്നുണ്ട്. 

രോരുത്തരുടേയും വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച തൊഴിലുകൾ കണ്ടെത്തുകയെന്നത് ഇന്ന് വലിയ വെല്ലുവിളിയാണ്. സാമുഹ്യ ഉത്തരവാദിത്തത്തോടെ തൊഴിൽ നിറവേറ്റാനുമാകണം. അതിനാൽ യോഗ്യതക്കനുസൃതമായി വൈദഗ്ദ്ധ്യവും നേതൃപാടവവും വികസിപ്പിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ, ശാസ്ത്ര സാങ്കേതിക മേഖലകളിലെ പുതിയ വികാസങ്ങൾ പരിചയപ്പെടുത്തൽ, മാനേജ്മെന്റ്, ബിസിനസ്സ്, നിയമകാര്യങ്ങൾ, മനുഷ്യാവകാശം, സംരംഭകത്വം, ആശയവിനിമയ മേഖലകൾ എന്നിവയിൽ മികച്ച പരിശീലനവും ഉറപ്പു വരുത്തുന്നു. ഗ്രാമീണമേഖലയിലെ സംരംഭങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാൻ അവയുടെ വിഭവശേഷി വർദ്ധിപ്പിക്കാനും അക്കാദമി ശ്രമങ്ങൾ നടത്തുന്നുണ്ട്.

ക്കാദമിയുടെ ലേണിംഗ് മാനേജ്മെന്റ് പോർട്ടലിലൂടെ സെമിനാറുകൾ, ലക്ച്ചറുകൾ, വെബിനാറുകൾ, ലൈവ് സെഷൻസ്, ശില്പശാല, പരിശീലനം എന്നിവ നടത്തുന്നുണ്ട്.  www.lms.kyla.kerala.gov.in    എന്ന വെബ്സൈറ്റിലൂടെ പരിശിലനത്തിന് രജിസ്റ്റെർ ചെയ്യാവുന്നതാണ്. കിലയുടെ വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ്.     

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

ഊരുകളില്‍ തെളിഞ്ഞ അക്ഷര വെളിച്ചം