വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്
വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്
സാധാരണക്കാരനും ലാപ്‌ടോപ്പ് ലഭ്യമാക്കി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലും കേരളം ലോകത്തിനു മാതൃകയാവുകയാണ്
സാധാരണക്കാരായ ജനങ്ങൾക്ക് സ്വന്തമായി ലാപ്ടോപ് അല്ലെങ്കിൽ കമ്പൂട്ടർ എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്ന സാഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നത്. ലാപ്ടോപ് അല്ലെങ്കിൽ കമ്പ്യൂട്ടറിനായി 25000 രൂപയോ ഒരു പതിനായിരം രൂപയോ പോലും മുടക്കാൻ സാധാരണക്കാർക്ക് കഴിയില്ല. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പഠനം തുടങ്ങുന്നതിനു പോലും ടിവി അല്ലെങ്കിൽ ലാപ്ടോപ് വേണ്ടത് അത്യാവശ്യമാണ്. വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ വിദ്യാഭ്യാസം നൽകുന്നെണ്ടെങ്കിലും ലാപ്ടോപ് കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെടും. ഈ സാഹചര്യത്തിലാണ് സർക്കാർ ഓരോ കുട്ടിക്കും ലാപ്ടോപ് വാങ്ങാൻ 15000 രൂപ യുടെ പദ്ധതി കൊണ്ടുവരുന്നത്. കെ എസ് എഫ് ഇ തുടങ്ങിയ ഈ പദ്ധതി 500 രൂപ വീതമുള്ള 30 മാസത്തെ ചിട്ടിയാണ്. 500 രൂപ വീതം മൂന്നു മാസം അടയ്ക്കുമ്പോഴേക്കും ലാപ്ടോപ് കിട്ടും. ബാക്കി തുക 27 മാസം കൊണ്ട് അടച്ചാൽ മതി. സാധാരണക്കാരനും ലാപ്ടോപ് ലഭ്യമാക്കുകയെന്ന ആശയം ഇന്ത്യയിലോ ലോകത്ത് മറ്റ് എവിടെയുമോ ആരും തന്നെ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഓൺലൈൻ വിദ്യാഭ്യാസത്തിലും കേരളം ലോകത്തിനു തന്നെ മാതൃകയാവുകയാണ്.
ആശയം പ്രാവർത്തികമാക്കി കെ എസ് എഫ് ഇ സംസ്ഥാനത്തെ ദാരിദ്ര്യനിർമ്മാർജ്ജന മിഷനായ കുടുംബശ്രീയുമായി ചേർന്നാണ് ‘വിദ്യാശ്രീ‘ ചിട്ടി ആരംഭിച്ചിരിക്കുന്നത് കുടുംബശ്രീ അംഗങ്ങളാണ് ചിട്ടിയിൽ ചേരുന്നത്. അഞ്ച് ലക്ഷത്തി നാലായിരം പേർ ചിട്ടിയിൽ ചേരാൻ ഇതിനകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേർ ചിട്ടിയിൽ ചേർന്നു,. ലാപ്ടോപ് ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. മൂന്നാമത്തെ മാസമായ ഡിസംബർ ആവുമ്പോഴേക്കും കേരളം ലോകത്തിൽ തന്നെ ആദ്യമായി എല്ലാവർക്കും ലാപ്ടോപ് എന്ന ആശയം പ്രാവർത്തികമാക്കും.
സാധാരണക്കാർക്ക് ലഭിക്കേണ്ട അവശ്യ ആനുകൂല്യമാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം. ഈ സർക്കാർ മേന്മയേറിയ വിദ്യാഭ്യാസ സാഹചര്യങ്ങൾ സാധാരണക്കാർക്കും പ്രാപ്യമാക്കുന്നു. അഭിവാദ്യങ്ങൾ !
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ