കെ ഫോണ്‍ പദ്ധതി

എല്ലാവർക്കും ഇന്റർനെറ്റ്

ന്റര്‍നെറ്റ് എന്ന സമാന്തര ലോകത്ത് ഇന്ന്  സാധ്യമാവാത്ത  ഇച്ഛകളൊന്നും തന്നെ മനുഷ്യനില്ല. സ്റ്റീഫൻ ഹോക്കിങ്ങിന്റെ വാക്കുകൾ കടമെടുത്താൽ  തലച്ചോറിനകത്തെ ന്യൂറോണുകൾ പരസ്പരം ആശയം കൈമാറുന്നതു പോലെ ലോകം ഇന്ന് ഇന്റര്‍നെറ്റിലൂടെ വിവരങ്ങൾ കൈമാറി സാങ്കേതികതക്കും ഒരു ജൈവിക മാനം നൽകിയിരിക്കുകയാണ്. ആരോഗ്യ കാർഷിക വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിലുൾപ്പെടെ സകല മേഖലകളും ഇന്റ്ർനെറ്റിനെ ആശ്രയിച്ചാണ് ഇന്ന് നിലനിൽക്കുന്നത്.  കോവിഡ് കാലത്ത് സമൂഹത്തിന്റെ ഗതിവിഗതികൾ  നിർണ്ണയിച്ചതും ഈ വിവരസാങ്കേതികത തന്നെ. എല്ലാവർക്കും ഇന്റർനെറ്റ്  അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിവേഗ ഇന്റര്‍നെറ്റ്  കുറഞ്ഞ ചിലവില്‍ എല്ലാവർക്കും നൽകുകയെന്നത്  സർക്കാരിന്റെ പ്രഖ്യാപിത നയവുമാണ്. 

ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ ഇന്റ്ർനെറ്റ്  എത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവീന പദ്ധതി ആണ്‌ കെ-ഫോണ്‍. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യം. അതിനായി  സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നുണ്ട്. അതുവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും,  30,000 ത്തോളം ഓഫീസുകളിലുമെത്തിക്കും. സംസ്ഥാനത്തെ  20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീടുകൾക്ക് ഇത് പ്രയോജനപ്പെടും. വിവരസാങ്കേതിക വിദ്യ സമൂഹത്തിലെ എല്ലാ വിഭാഗം ജനവിഭാഗങ്ങളുടെയും ജീവിതസൗകര്യങ്ങള്‍      മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന വിശാലമായ  കാഴ്ചപ്പാടാണ് പദ്ധതിയുടെ അടിത്തറ.
  
കെ.എസ്.ഇ.ബി-യും കെ.എസ്.ഐ.റ്റി.ഐ.എൽ-ഉം ചേർന്നുള്ള സംയുക്ത സംരംഭമാണ് കെഫോൺ. കെഫോൺ പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോഷ്യത്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 52000 കീ.മി. ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് ആണ് കെഫോൺ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്. ഇത് കേരളത്തിലുള്ള മറ്റേത് ഓപ്പറേറ്ററിനേക്കാളും  വലിയ ശൃംഖലയായിരിക്കും. ഇതൊരു ന്യൂട്രൽ ആക്സസ് നെറ്റ് വർക്ക് ആയി പ്രവർത്തിക്കും. ഈ നെറ്റ് വർക്ക് ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളിലും വീടുകളിലുമുള്ള സേവനങ്ങൾ നൽകാൻ പര്യാപ്തമാണ്.

 
കെഫോൺ നെറ്റ് വർക്കിന്റെ രൂപരേഖ

കെഫോൺ നെറ്റ് വർക്ക് സംസ്ഥാനത്തെ 14 ജില്ലകളെയും കോർ റിംഗ് വഴി ബന്ധിപ്പിക്കുന്നു.  ഓരോ ജില്ലകളിലെയും സർക്കാർ ഓഫീസുകൾ, വീടുകൾ മറ്റ് ഉപഭോക്താക്കൾ എന്നിവരെ ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ്വർക്ക് വഴിയാണ്. കെ.എസ്.ഇ.ബി.യുടെ 378 സബ്സ്റ്റേഷനുകളിൽ പ്രീഫാബ് ഷെൽട്ടറിനുള്ളിൽ ടെലികോം ഉപകരണങ്ങൾ സ്ഥാപിക്കും. 14 ജില്ലകളിലും കോർപോപ്പ് (പൊയിന്റ് ഓഫ് പ്രസൻസ്) ഉണ്ട്. ഈ പോപ്പുകൾ 110/220/400 കെ.വി ലൈൻ വഴി ഒപ്റ്റിക്കൽ ഫൈബർ കേബിൾ (കോർ റിംഗ്) ഉപയോഗിച്ച് ബന്ധിപ്പിക്കും. ഈ ശൃംഖലകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് എറണാകുളം ജില്ലയിൽ ഒരു നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെന്ററും  (NOC)സ്ഥാപിക്കുന്നുണ്ട്. 

രോ ജില്ലകളിലും കോർപോപ്പിന് പുറമേ മറ്റ് പോപ്പുകളും കെ.എസ്.ഇ.ബി. സബ്സ്റ്റേഷനുകളിലുണ്ടാവും. ഇവയെ ബന്ധിപ്പിക്കുന്നതിന് ഒപ്റ്റിക് ഫൈബർ ഉപയോഗിച്ച് 400Gbps ബാന്റ് വിഡ്ത്ത് കപ്പാസിറ്റിയിലുള്ള നെറ്റ് വർക്ക് ഉണ്ടായിരിക്കും. വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ റിംഗുകളിലും  സ്ട്രീറ്റ് ബോക്സ് സ്ഥാപിക്കും. എല്ലാ റിംഗുകളും 100% പരിരക്ഷണത്തിലായിരിക്കും പ്രവർത്തിക്കുക. ഇത് 24x7 സേവന ലഭ്യതയ്ക്ക് സഹായകമാകും. 29000 ഓഫീസുകളുടെയും 32000 കി.മീ. ഓ.എഫ്.സി.യുടെയും  8 ലക്ഷം കെ.എസ്.ഇ.ബി.എൽ പോളുകളുടെയും  സർവ്വേയും 375 പോപ്പുകളുടെ പ്രീഫാബ് ലൊക്കേഷനുകളും ഇതിനകം പ്രായോഗികമായി. 2984 സർക്കാർ ഓഫീസുകളിൽ കണക്ടിവിറ്റി പൂർത്തീകരിച്ചു.

 

കെഫോൺ പദ്ധതിയുടെ നേട്ടങ്ങൾ

1.      എല്ലാ സർവ്വീസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ, കണ്ടന്റ്സർവ്വീസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് സംസ്ഥാനത്ത് നിലവിൽ വരും.

2.      ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.

3.      30000-ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10mbps-തൊട്ട്  1Gbps വേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാകും.

4.      ആർട്ടിഫിഷൽ ഇന്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ കെഫോൺ സൗകര്യമൊരുക്കും.

5.      ഗ്രാമങ്ങളിലും ചെറുകിട സംരംഭകർക്ക് ഇ-കോമേഴ്സ് വഴി വിൽപ്പന നടത്താം.

6.      സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ മറ്റ് ഇ- സർവ്വീസുകൾക്ക് കൂടുതൽ ബാന്റ് വിഡ്ത്ത് നൽകി കാര്യക്ഷമത വർദ്ധിപ്പിക്കാൻ കെഫോൺ സഹായിക്കും.

 7.      ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും. ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെഫോൺ പദ്ധതി സഹായിക്കും.


അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ ഭാവിയെത്തന്നെ മാറ്റിമറിക്കുന്ന ഈ പദ്ധതിയിലൂടെ ജനജീവിതവും സര്‍ക്കാര്‍സേവനങ്ങളും മികച്ച ഗുണനിലവാരത്തിലേക്ക് ഉയർത്തപ്പെടുമെന്നതിൽ തർക്കമില്ല..

അഭിപ്രായങ്ങള്‍


  1. വിശാല സാദ്ധ്യതകളുള്ള ഈ പദ്ധതിക്ക് സംസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കാനാകും

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന