ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളുടെ അറിവനുഭവത്തിന് പുതിയ ഭാഷ്യം
ഭാഷാപരമായ തനിമ നിലനിര്‍ത്താനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷങ്ങളായ, ദുര്‍ബലരില്‍ ദുര്‍ബലരായ ചില വിഭാഗങ്ങള്‍ക്ക് ഇത്തരം അവകാശങ്ങളൊന്നും അനുവദിച്ചു കിട്ടാറില്ല. മിക്കപ്പോഴും അവര്‍തന്നെയും അതെക്കുറിച്ചൊക്കെ ആലോചിക്കാന്‍ പോലും കഴിയുന്ന സ്ഥിതിയിലായിരിക്കണമെന്നുമില്ല. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പക്ഷെ വളരെ വലുതാണ്. ഇത്തരം വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ഭാഷാപരമായ വലിയ പ്രതിബന്ധങ്ങളുണ്ടാകും. തങ്ങളുടെ സാംസ്‌കാരിക ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു ഭാഷയെ -അത് മുഖ്യധാരാ ഭാഷയാണ് എന്ന ഒരേയൊരു കാരണം കൊണ്ട്- പിന്‍പറ്റാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇതൊരു വലിയ സാമൂഹ്യപ്രശ്‌നം തന്നെയാണെന്ന ബോധത്തിലേക്ക് നമ്മുടെ രാഷ്ട്രീയ-സാമൂഹിക നേതൃത്വങ്ങള്‍ എത്തിയിട്ടുണ്ട്. ഗോത്രവര്‍ഗക്കാരെ പഠിപ്പിക്കാന്‍ അവരുടെ ഭാഷ സംസാരിക്കുന്നവരെ ഏര്‍പ്പാടാക്കുകയും അവരുടെ ഭാഷയില്‍ തന്നെ ബോധനം നടത്താനുള്ള സൗകര്യമൊരുക്കുകയും ചെയ്യുകയെന്ന ആലോചനയില്‍ നിന്നാണ് 'ഗോത്രബന്ധു' എന്ന പദ്ധതി രൂപം കൊള്ളുന്നത്. അധ്യാപക യോഗ്യതയുള്ള പട്ടികവര