കുടുംബശ്രീ അണുനശീകരണ യൂണിറ്റുകൾ

 

ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിലമരുമ്പോൾ പ്രതിരോധ മാർഗങ്ങളുടെ പുറകെയാണ് ഭരണകൂടങ്ങൾ. കോവിഡിനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ അണുനശീകരണവും വ്യക്തിശുചിത്വവുമാണ് പ്രധാനമെന്ന് ഇന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. വ്യക്തിശുചിത്വത്തിനും പ്രതിരോധത്തിനുമായി മാസ്കും സാനിറ്റൈസറും ഉപയോഗിക്കാം. എന്നാൽ സ്ഥാപനങ്ങളും വീടുകളും വലിയ വാഹനങ്ങളും ഉൾപ്പെടെ അണുവിമുക്തമാക്കിയാലേ കോവിഡിനെ ശരിയായി പ്രതിരോധിക്കാനാവൂ. പ്രത്യേകിച്ചും കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം  സ്ഥാപനങ്ങളും വാഹനങ്ങളും വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് അവ പൂർണ്ണമായും അണുനശീകരണത്തിന് വിധേയമാക്കേണ്ടതുണ്ട്. സർക്കാർ സംവിധാനത്തിനു കീഴിൽ ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യു, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, തുടങ്ങിയവയുടെ നേതൃത്വത്തിൽ ഈ അണുവിമുക്തമാക്കൽ പ്രക്രിയ നടക്കുന്നുണ്ട്. ഇതിനായി പരിശീലനം നേടിയവരും അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളുമൊക്കെയുണ്ടെങ്കിലും കോവിഡ് രോഗികൾ കൂടുമ്പോൾ ഇവ  അപര്യാപ്തമായിരിക്കും. ഈ സാഹചര്യത്തിലാണ് വിവിധ സേവനങ്ങളോടെ സർക്കാരിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന കുടുംബശ്രീ  ഈ മേഖലയിലേക്ക് കടന്നു വരുന്നത്. കോവിഡ് -19നെതിരേയുള്ള പോരാട്ടത്തിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും അണുനശീകരണ (ഡിസിന്‍ഫെക്ഷന്‍) യൂണിറ്റുകള്‍ രൂപീകരിച്ചിരിക്കുകയാണ്. ഒരു കൂട്ടം സ്ത്രീകളുടെ അതിജീവന മാർഗം കൂടിയാവുകയാണ് ഈ അണുനശീകരണ യൂണിറ്റുകള്‍.

 
സംരംഭ മാതൃകയിൽ  ജില്ലകളിൽ ടീമുകളെ രൂപീകരിച്ചാണ് കുടുംബശ്രീ ഈ രംഗത്ത് മുന്നേറുന്നത്. ഈ അണുനശീകരണ യൂണിറ്റുകള്‍ക്ക് മികച്ച സ്വീകാര്യതയും  ലഭിക്കുന്നുണ്ട്.

തോളിൽ ഉറപ്പിക്കാനാകുന്ന 16 ലിറ്റർ കൊള്ളുന്ന പവർ സ്പ്രേയർ ഉപയോഗിച്ചാണ് അണുവിമുക്തമാക്കൽ പ്രക്രിയ പ്രധാനമായും നടത്തുന്നത്. ഈ പവർ സ്പ്രേയറിൽ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് എന്ന അണുവിമുക്ത ലായനി വെള്ളത്തോടൊപ്പം ചേർത്ത് നിറയ്ക്കുന്നു. ഒറ്റത്തവണ 7000 ചതുരശ്ര അടി സ്ഥലം ഇങ്ങനെ വൃത്തിയാക്കാനാകും. 1 മണിക്കൂറിന് ശേഷം ഈ പ്രതലത്തിലെ ലായനി തുടച്ച് പ്രതലം വൃത്തിയാക്കുന്നു. പിന്നീട് ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വീണ്ടും കഴുകുന്നു. തുടർന്ന് സാനിറ്റൈസർ ഉപയോഗിച്ച് വീണ്ടും അണുവിമുക്തമാക്കുന്നു. അവസാനഘട്ടത്തിൽ പുൽത്തൈലം ഉപയോഗിച്ചാണ് ശുചിയാക്കുന്നത്. ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ സംഘങ്ങൾക്ക് അണുവിമുക്തമാക്കൽ പ്രവർത്തനത്തിനുള്ള ശാസ്ത്രീയമായ പരിശീലനം നല്‍കിയത്.

ല്ലാ ജില്ലകളിലുമായി ഇത്തരത്തിലുള്ള 98 അണുനശീകരണ യൂണിറ്റുകള്‍ സംരംഭ മാതൃകയില്‍ രൂപീകരിച്ചിട്ടുണ്ട്. ഇങ്ങനെ രൂപീകരിക്കപ്പെട്ട 98 യൂണിറ്റുകളില്‍ 76 യൂണിറ്റുകള്‍ക്ക് ഒക്ടോബര്‍ 24 വരെ 809 വര്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു. ഇത് മുഖേന 20, 97,717 രൂപയുടെ ടേണോവറും ഈ യൂണിറ്റുകള്‍ക്ക് ലഭിച്ചു. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്, 15 എണ്ണം. കാസര്‍ഗോഡ് 14ഉം കോട്ടയത്ത് 9 യൂണിറ്റുകളും രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. കുടുംബശ്രീ  
ആകെ 621 പേര്‍ക്ക് പരിശീലനം നൽകിയിട്ടുമുണ്ട്.



   ര്‍ക്കാര്‍ ഉത്തരവ് (G.O (Rt) No.1695/2020/LSGD തീയതി, 20/09/2020) പ്രകാരം എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഈ അണുനശീകരണ ടീമുകളുടെ സേവനം ടെന്‍ഡര്‍ കൂടാതെ സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ ഉപയോഗിക്കാനാകും. http://kudumbashree.org/pages/878 എന്ന ലിങ്കിൽ ഈ ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ സ്വകാര്യ വ്യക്തികള്‍ക്കും ഈ സംഘത്തിന്റെ സേവനം തേടാനാകും.

ഉത്തരവ് പ്രകാരം അണുനശീകരണ  പ്രവർത്തനങ്ങൾക്കുള്ള നിരക്കുകൾ ഇനി പറയുന്നു. .

1. അണുനാശിനി തളിക്കൽ - ദിവസം ഒരു തവണ : സ്‌ക്വയർ ഫീറ്റിന് 1.85 രൂപ (സർക്കാർ), സ്‌ക്വയർ ഫീറ്റിന് 2.25 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികൾ).

2. അണുനാശിനി തളിക്കൽ  - ദിവസം രണ്ടു തവണ : സ്‌ക്വയർ ഫീറ്റിന് 2.45 രൂപ (സർക്കാർ), സ്‌ക്വയർ ഫീറ്റിന് 3 രൂപ (സ്വകാര്യ സ്ഥാപനങ്ങൾ/ വ്യക്തികൾ).

3. തീവ്ര ശുചീകരണവും അണുനാശിനി തളിക്കലും - ദിവസം ഒരു തവണ : സ്‌ക്വയർ ഫീറ്റിന് 2.95 രൂപ (സർക്കാർ), സ്‌ക്വയർ ഫീറ്റിന് 3.45 രൂപ ((സ്വകാര്യ സ്ഥാപനം/വ്യക്തികൾ).

4. തീവ്ര ശുചീകരണവും അണുനാശിനി തളിക്കലും - ദിവസം രണ്ട് തവണ : സ്‌ക്വയർ ഫീറ്റിന് 3.75 രൂപ (സർക്കാർ), സ്‌ക്വയർ ഫീറ്റിന് 4.50 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികൾ).

5. തീവ്ര ശുചീകരണവും അണുനാശിനി തളിക്കലും- ദിവസം ഒരു തവണയും + അണുനാശിനി തളിക്കല്‍ പ്രക്രിയ ദിവസം ഒരു തവണയും: സ്‌ക്വയർ ഫീറ്റിന് 3.15 രൂപ (സർക്കാർ), സ്‌ക്വയർ ഫീറ്റിന് 3.80 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികൾ).

 
6. വാഹനം അണുവിമുക്തമാക്കൽ :

 
a. അണുനാശിനി തളിക്കൽ മാത്രം

കാറ്, ജീപ്പ് - 450 രൂപ (സർക്കാർ), 550 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികൾ)

വാൻ, മിനി ബസ് - 950 രൂപ (സർക്കാർ), 1200 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികൾ)

ബസ്, ട്രക്ക് - 1200 രൂപ (സർക്കാർ), 1500 രൂപ(സ്വകാര്യ സ്ഥാപനം/വ്യക്തികൾ).

 

b. ശുചീകരണവും അണുനാശിനി തളിക്കലും

കാറ്, ജീപ്പ് - 650 രൂപ (സർക്കാർ), 850 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികൾ)

വാൻ, മിനി ബസ് - 1200 രൂപ (സർക്കാർ), 1600 രൂപ (സ്വകാര്യ സ്ഥാപനം/വ്യക്തികൾ)

ബസ്, ട്രക്ക് - 1350 രൂപ (സർക്കാർ, 2000 രൂപ(സ്വകാര്യ സ്ഥാപനം/വ്യക്തികൾ).

 

ഓരോ ജില്ലയിലും ഡിസിൻഫെക്ഷൻ ടീമുകളുടെ സേവനം തേടാനായി ബന്ധപ്പെടാനുള്ള നമ്പരുകൾ.

  
1. തിരുവനന്തപുരം - 9048503553

2. കൊല്ലം - 9846562666

3. പത്തനംതിട്ട - 9645323437

4. ആലപ്പുഴ -  9645754081

5. കോട്ടയം - 9074457224

6. ഇടുക്കി - 9074876440

7. എറണാകുളം - 9947767743

8. തൃശ്ശൂര്‍ - 8086673619

9. പാലക്കാട് - 8943689678

10. വയനാട് - 8848478861

11. കോഴിക്കോട് - 7994147953

12. കണ്ണൂര്‍ - 8848295415

13. മലപ്പുറം - 9633039039

14. കാസര്‍ഗോഡ്- 9846710746.

 

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകള്‍, പരിസരങ്ങള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവ അണുവിമുക്തമാക്കാന്‍ കുടുംബശ്രീ അണുനശീകരണ സംഘങ്ങളുടെ സേവനം ഉപയോഗിക്കുന്നതിലൂടെ ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ മാത്രമല്ല ഒരു നാടിനെ തന്നെ കൈ പിടിച്ചുയർത്തുകയാണ് നാം፨


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്