നൈപുണ്യകര്‍മ്മസേന

കേ രളത്തെ പിടിച്ചുലച്ച വൻപ്രളയക്കെടുതികളുടെ കാലത്ത് ആയിരക്കണക്കിന് ജീവനുകളെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ ശ്രമിച്ച ത്യാഗികളായ നന്മ നിറഞ്ഞ ഒരു കൂട്ടം മനുഷ്യരെ നാം കണ്ടു. ഇവരുടെ സേവനം എല്ലാ കാലത്തും പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ അത് സംസ്ഥാനത്തിന് തന്നെ മുതൽക്കൂട്ടാവും. ഈ സേനയെ സ്ഥിരം സംവിധാനമാക്കുകയെന്ന ആശയത്തിന് മുളപൊട്ടിയത് അങ്ങനെയാണ്. ദുരന്ത കാലത്ത് പ്രതിരോധ-പുനരധിവാസ ദൗത്യങ്ങളിൽ ത്യാഗസന്നദ്ധരായി രംഗത്തിറങ്ങിയ നൈപുണ്യകര്‍മ്മസേന നമ്മുടെ നാട്ടിൽ സ്ഥിരം സംവിധാനമാവുകയാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം നിലവിൽ വരുന്നത്. ഇതുവഴി പതിനായിരത്തോളം നൈപുണ്യകര്‍മ്മസേനാംഗങ്ങളുടെ സേവനം സമൂഹത്തിന് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികളുടെയും പരിശീലകരുടെയും നൈപുണ്യശേഷിയും സാങ്കേതികജ്ഞാനവും സാമൂഹികാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്ന വിധം സ്ഥിരം സംവിധാനമാവും. പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെ ഏത് അടിയന്തരഘട്ടത്തിലും പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കും. വ്യാ വസായിക പരിശീലനവകുപ...